രാജ്യാന്തരം

പിടിച്ചു നില്‍ക്കണമെങ്കില്‍ ഹിന്ദിയും ചൈനീസും പഠിക്കണം; ശ്രീലങ്കന്‍ പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയിലെ വിദ്യാര്‍ത്ഥികള്‍ ഭാവിയില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദിയും ചൈനീസും പഠിക്കുമെന്ന് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. മാറുന്ന ലോകവുമായി പൊരുത്തപ്പെടുന്നതിന് ശ്രീലങ്കയെ പ്രാപ്തമാക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 

'നമുക്ക് പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കേണ്ടിവരും. മാറുന്ന ലേകവുമായി പൊരുത്തപ്പെടുന്നതിന് നമ്മുടെ കുട്ടികള്‍ ഇംഗ്ലീഷിന് പുറമേ ചൈനീസും ഹിന്ദിയും പഠിക്കേണ്ടതുണ്ട്'.- കൊളംബോയിലെ ഒരു സ്‌കൂള്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

നിലവില്‍ ശ്രീലങ്കയിലെ സ്‌കൂളുകളില്‍ രണ്ടാം ഭാഷയായി ഇംഗ്ലീഷ് ആണ് പഠിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റികളില്‍ പ്രവേശന പരീക്ഷകള്‍ക്കായി ഹിന്ദിയും ചൈനീസും പഠിക്കുന്ന വിദ്യാര്‍ത്ഥികളുമുണ്ട്. 

നേരത്തെ, ഇന്ത്യന്‍ രൂപ പൊതു കറന്‍സിയായി ഉപയോഗിക്കുന്നതില്‍ ശ്രീലങ്കയ്ക്ക് വിരോധമില്ലെന്ന് വിക്രമസിംഗെ പറഞ്ഞിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ആയിരുന്നു ശ്രീലങ്കന്‍ പ്രസിഡന്റിന്റെ പ്രതികരണം. ഇന്ത്യന്‍ രൂപ യുഎസ് ഡോളറിന്റെ അതേ മൂല്യത്തില്‍ ഉപയോഗിക്കുന്നത് കാണാന്‍ ശ്രീലങ്ക ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍