രാജ്യാന്തരം

20 വർഷം ജയിലിൽ; നിയമപോരാട്ടത്തിനൊടുവിൽ മക്കളുടെ മരണത്തിൽ അമ്മ കുറ്റവിമുക്ത 

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്ട്രേലിയയിൽ 20 വർഷങ്ങൾക്ക് ശേഷം നാല് മക്കളുടെ മരണത്തിൽ ശിക്ഷിക്കപ്പെട്ട അമ്മയെ കുറ്റവിമുക്തയാക്കി. കാത്ലീൻ ഫോൾബി​ഗ് എന്ന സ്ത്രീയെ 2003ൽ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്. കേസിൽ 20 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിച്ചതെന്ന് കാത്ലീൻ പറഞ്ഞു. 

1989-1999 കാലയളവിലാണ് കുട്ടികൾ മരിക്കുന്നത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്ന് കേസ് രജിസ്റ്റർ ചെയ്‌തത്. 2019ൽ നടന്ന ആദ്യ പുനരന്വേഷണത്തിലും കാത്ലീൻ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. പിന്നീട് 2022ൽ മുൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടികൾക്ക് ജനിതക രോ​ഗമുണ്ടായിരുന്നെന്നും അതേ തുടർന്നാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തി. കഴിഞ്ഞ ജൂണിൽ കാത്ലീൻ ജയിൽ മോചിതയായെങ്കിലും വ്യാഴാഴ്‌ചയാണ് കേസ് റദ്ദാക്കിയത്. 

 ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയാണ് തന്റെ നിരവരാധിത്വം തെളിയിക്കാനും കുട്ടികളുടെ മരണ കാരണം പുറത്തു കൊണ്ട് വരാനും സഹായിച്ചതെന്ന് കാത്ലീൻ പറഞ്ഞു. അതേസമയം ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിൽ നഷ്‌ടപരിഹാരം ആവശ്യപ്പെടുമെന്ന് കാത്ലീൻ ഫോൾബി​ഗ്​​ഗിന്റെ അഭിഭാഷകൻ അറിയിച്ചു. മുഴുവനായും സാഹചര്യ തെളിവുകളെ അടിസ്ഥാനപ്പെടുത്തി എടുത്ത കേസില്‍ കാത്ലീന്റെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിച്ചത് ശാസ്ത്രത്തിന്റെ വളർച്ചയാണെന്നും അഭിഭാഷകൻ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍