രാജ്യാന്തരം

2035നു ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം; റോഡില്‍ ഫോസില്‍ ഇന്ധനങ്ങളോടു ഗുഡ് ബൈ പറഞ്ഞ് യൂറോപ്യന്‍ യൂണിയന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ​ഗ്യാസ്-ഡീസൽ വാഹനങ്ങളുടെ വിൽപന 2035 ഓടെ പൂർണമായും നിർത്താൻ യൂറോപ്യൻ യൂണിയൻ. ഇത്തരം വാഹനങ്ങൾ ഇനി മുതൽ യൂറോപ്യൻ യൂണിയനിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് തീരുമാനിച്ചു.പകരം വൈദ്യുത വാഹനങ്ങളുടെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കും. ഇടക്കാലത്ത് പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്നതിനുള്ള പരിധി 2025ൽ തീരുമാനിക്കും. 

100 ശതമാനം CO2 പുറന്തള്ളാത്ത വാഹനങ്ങൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം. 2025 മുതൽ ഓരോ രണ്ട് വർഷം കൂടുമ്പോഴും സീറോ എമിഷൻ റോഡ് മോബിലിറ്റി വിലയിരുത്തി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. 2030ൽ ഇത് സംബന്ധിച്ച വിലയിരുത്തൽ ഉണ്ടാകും. 2035 ഓടെ പൂർണമായും ഡീസൽ-​ഗ്യാസ് വാഹനങ്ങൾ യൂറോപ്യൻ യൂണിയൻ നിരത്തുകളിൽ നിന്നും ഒഴിലാക്കുമെന്നും പാർമെന്റ് തീരുമാനിച്ചു.

കാലാവസ്ഥ സംരക്ഷണത്തിൽ ഈ തീരുമാനം വളരെ പ്രധാനമാണെന്നും പാർലമെന്റെ പുറത്ത് വിട്ട അറിയിപ്പിൽ പറഞ്ഞു. അതേസമയം ഫോക്‌സ്‌വാഗൺ പോലുള്ള നിരവധി വാഹന നിർമാതാക്കൾ 2033 ഓടെ യൂറോപ്പിൽ വൈദ്യുത വാഹനങ്ങൾ മാത്രമേ നിർമ്മിക്കൂ എന്ന് പറഞ്ഞിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം