രാജ്യാന്തരം

'മെഡിക്കല്‍ എമര്‍ജന്‍സി'; ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ അടിയന്തര ലാന്‍ഡിങ് നടത്തി

സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: യാത്രക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള നോണ്‍സ്റ്റോപ് യാത്രയ്ക്കിടെയാണ് എയര്‍ ഇന്ത്യ-102 വിമാനം ലണ്ടനില്‍ ലാന്‍ഡ് ചെയ്തത്. രാത്രി 11.25ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ എത്തേണ്ടിയിരുന്ന വിമാനമാണ് ഇത്. 

എന്തുതരം വൈദ്യസഹായത്തിന് വേണ്ടിയാണ് വിമാനം അടിയന്തര ലാന്‍ഡിങ്  നടത്തിയതെന്ന് വ്യക്തമായിട്ടില്ല. 

നോര്‍വീജിയന്‍ വ്യോമമേഖലയില്‍ ആയിരുന്ന വിമാനം, ഉടനെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് വഴിമാറ്റുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. 350 യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ