രാജ്യാന്തരം

സൈനിക ടാങ്കുകള്‍ നല്‍കുമെന്ന് അമേരിക്കയും ജര്‍മനിയും; യുക്രൈനില്‍ പരക്കെ ആക്രമണം നടത്തി റഷ്യ

സമകാലിക മലയാളം ഡെസ്ക്

യുക്രൈനില്‍ വീണ്ടും ആക്രമണം ശക്തമാക്കി റഷ്യ. ആധുനിക യുദ്ധ ടാങ്കുകള്‍ യുക്രൈന് നല്‍കുമെന്ന് അമേരിക്കയും ജര്‍മനിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. റഷ്യന്‍ ആക്രമണത്തിന് പിന്നാലെ, യുക്രൈനില്‍ രാജ്യവ്യാപക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

തലസ്ഥാനമായ കീവിലും പ്രധാന നഗരങ്ങളിലും കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. യുക്രൈന്റെ വൈദ്യുത കേന്ദ്രങ്ങളെ ഉന്നംവെച്ചാണ് ആക്രമണം നടത്തുന്നത്. ഇതുവരെ മുപ്പതോളം മിസൈലുകള്‍ റഷ്യ തൊടുത്തുവിട്ടതായി യുക്രൈന്‍ വ്യക്തമാക്കി. 24 ഡ്രോണുകളെ സൈന്യം വെടിവെച്ചിട്ടതായും യുക്രൈന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. 

'31 എംഐ അബ്രാംസ്' ടാങ്കുകള്‍ യുക്രൈന് കൈമാറും എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്. 'ലെപ്പേഡ് 2' ടാങ്കുകകള്‍ നല്‍കുമെന്നാണ് ജര്‍മനി അറിയിച്ചിട്ടുള്ളത്. 

തങ്ങള്‍ അയക്കുന്ന ടാങ്കുകള്‍ റഷ്യയ്ക്ക് ഭീഷണിയല്ലെന്നും യുക്രൈന് സ്വയം സംരക്ഷിക്കാന്‍ സഹായിക്കാനാണ് ടാങ്കുകള്‍ അയക്കുന്നത് എന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പതിനാല് ടാങ്കുകളാണ് ജര്‍മനി യുക്രൈന് കൈമാറുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു