രാജ്യാന്തരം

'ജുഡീഷ്യറി ഇമ്രാന്‍ ഖാനെ സഹായിക്കുന്നു'; സുപ്രീംകോടതി വളഞ്ഞ് പ്രതിഷേധക്കാര്‍, പാകിസ്ഥാനില്‍ അസാധാരണ സംഭവങ്ങള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാനില്‍ സുപ്രീംകോടതിക്ക് എതിരെ പ്രത്യക്ഷ സമരവുമായി പ്രതിപക്ഷം. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സഹായിക്കുന്ന നടപടികളാണ് സുപ്രീംകോടതിയുടെ ഭാഗത്തിനിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച് സുപ്രീംകോടതിക്ക് മുന്നില്‍ ഭരണപക്ഷം പ്രതിഷേധം നടത്തി. 

ഭരണസഖ്യത്തിലെ പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ്, ജമിയത്-ഉലെമ-ഇ-ഇസ്ലാം-ഫസല്‍, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ കക്ഷികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സുപ്രീംകോടതിയുടെ സുരക്ഷയ്ക്കായി നിശ്ചയിച്ചിട്ടുള്ള റെഡ് സോണ്‍ മറികടന്നായിരുന്നു പ്രതിഷേധം. 

ഉച്ചയ്ക്ക് ഒരുമണിക്കും രണ്ടു മണിക്കും ഇടയില്‍ പ്രതിഷേധം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിന് മുന്‍പ് തന്നെ നിരോധനാജ്ഞ ലംഘിച്ച് കോടതി സമുച്ചയത്തിന് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. 
ഭരണപക്ഷത്തെ പ്രമുഖ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി. 

ഭരണകക്ഷി ഗുണ്ടകള്‍ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന സുപ്രീംകോടതി പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ നടപടിക്ക് എതിരെ സമാധാനപരമായ പ്രതിഷേധം നടത്താന്‍ തയ്യാറെടുക്കാന്‍ ഇമ്രാന്‍ ഖാന്‍ പാക് ജനതയോട് ആവശ്യപ്പെട്ടു. 

അഴിമതി കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്ത ഇമ്രാന്‍ ഖാന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് പാകിസ്ഥാനില്‍ ഭരണപക്ഷവും സുപ്രീംകോടതിയും തമ്മിലുള്ള പോര് രൂക്ഷമായത്. നേരത്തെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ പാക് പാര്‍ലമെന്റ് കൊണ്ടുവന്ന ബില്ല് രാഷ്ട്രപതി തള്ളിയിരുന്നു. 

ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ വന്‍തോതിലുള്ള പ്രതിഷേധമാണ് പാകിസ്ഥാനില്‍ പൊട്ടിപ്പുറപ്പെട്ടത്. റാവല്‍പിണ്ടിയിലെ സൈനിക കേന്ദ്രനത്തിന് നേരെ ജനങ്ങള്‍ കല്ലെറിയുന്ന സ്ഥിതിയുണ്ടായി. അക്രമ സംഭവങ്ങളില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, നാല്‍പ്പതുപേര്‍ കൊല്ലപ്പെട്ടു എന്നാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ പറയുന്നത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്