രാജ്യാന്തരം

ആത്മഹത്യ വര്‍ധിക്കുന്നു; പാരസെറ്റമോളിന്റെ വില്‍പ്പന നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുകെ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പനിക്കും മറ്റും നല്‍കുന്ന മരുന്നായ പാരസെറ്റമോളിന്റെ വില്‍പ്പന നിയന്ത്രിക്കാന്‍ യുകെ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കടകളില്‍ കുറിപ്പില്ലാതെ പാരസെറ്റമോള്‍ അടങ്ങിയ മരുന്ന് നല്‍കുന്നത് നിയന്ത്രിക്കാനാണ് പദ്ധതി. പാരസെറ്റമോള്‍ കഴിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നീക്കം.

ആത്മഹത്യ തടയാനുളള ദേശീയ നയത്തിന്റെ ഭാഗമായാണ് നടപടിക്ക് നീക്കം. രണ്ടര വര്‍ഷത്തിനകം ആത്മഹത്യാനിരക്ക് കുറക്കാനാണ് യുകെ ലക്ഷ്യമിടുന്നത്. ആത്മഹത്യ ചെയ്യാന്‍ പൊതുവായി പാരസെറ്റമോള്‍ ആണ് ഉപയോഗിക്കുന്നത് എന്നാണ് ക്രേംബ്രിഡ്ജ് സര്‍വകലാശാല പ്രസിന്റെ 2018ലെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പാരസെറ്റമോള്‍ അമിതമായി കഴിച്ചതിനെ തുടര്‍ന്ന് കരളിന് ഉണ്ടാവുന്ന വീക്കമാണ് മരണത്തിന് പ്രധാനമായി കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ പാരസെറ്റമോള്‍ അടങ്ങിയ, പരമാവധി രണ്ടു പാക്കറ്റ്  (500 എംജിയുള്ള 16 ഗുളികകള്‍) മരുന്ന് വാങ്ങാനാണ് അനുമതിയുള്ളത്. കടകളില്‍ നിന്ന് ജനങ്ങള്‍ പാരസെറ്റമോള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് പുതിയ നയത്തില്‍ ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാന്‍ മെഡിസിന്‍ ആന്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും ശരാശരി 5000 പേര്‍ യുകെയില്‍ ആത്മഹത്യ ചെയ്യുന്നതായാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ കണക്ക് വ്യക്തമാക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍