രാജ്യാന്തരം

വിമാനത്തിലെ  ടോയ്‌ലറ്റില്‍ ദമ്പതികളുടെ സെക്‌സ്; യാത്രക്കാര്‍ കൈയോടെ പിടികൂടി; വൈറലായി വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിമാനത്തിലെ ടോയ്‌ലറ്റില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളെ കൈയ്യോടെ പിടികൂടി ജീവനക്കാര്‍. ലൂട്ടനില്‍ നിന്നും ഇബിസയിലേക്ക് പുറപ്പെട്ട ഈസി ജെറ്റ് ഫ്‌ലൈറ്റിനുള്ളില്‍ സെപ്റ്റംബര്‍ എട്ടിനായിരുന്നു സംഭവം. വിമാനത്തിന്റെ ശുചിമുറിയുടെ വാതില്‍ ജീവനക്കാരന്‍ യാദൃശ്ചികമായി തുറന്നതോടെയാണ് ദമ്പതികള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് കണ്ടത്. 

ഇതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വാതില്‍ തുറന്നതിന് പിന്നലെയുണ്ടായ ചമ്മലില്‍ വാതില്‍ അതിവേഗം വലിച്ചടയ്ക്കുന്ന യുവാവിനെയും വീഡിയോയില്‍ കാണാം. ചിലര്‍ ദമ്പതികളെ അനുമോദിക്കുന്നതും ചില സ്ത്രീകള്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.

സംഭവത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ആദ്യം വിമാന ജീവനക്കാര്‍. സംഭവം കൃത്യസമയത്ത് പൊലീസിനെ അറിയിച്ചതിന് പിന്നാലെ വിമാനം ഇബിസ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടനെ ദമ്പതികളെ കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിലെ മോശം പെരുമാറ്റത്തിന് ദമ്പതിമാര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്