തായ്വാനിൽ ഭൂചലനത്തിൽ കെട്ടിടം തകർന്നുവീണപ്പോൾ
തായ്വാനിൽ ഭൂചലനത്തിൽ കെട്ടിടം തകർന്നുവീണപ്പോൾ എപി ചിത്രം
രാജ്യാന്തരം

25 വര്‍ഷത്തിനിടയിലെ ശക്തിയേറിയ ഭൂചലനം, 26 കെട്ടിടങ്ങള്‍ തകര്‍ന്നു, നാലുമരണം; തായ് വാനെ പിടിച്ചുകുലുക്കി ദുരന്തം- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തായ്‌പേയ് സിറ്റി: തായ് വാനില്‍ ഉണ്ടായ ശക്തിയേറിയ ഭൂചലനത്തില്‍ നാലുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 25 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനത്തില്‍ 26 കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങളില്‍ 20 ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു.

ബുധനാഴ്ച രാവിലെ തായ് വാന്റെ കിഴക്കന്‍ പ്രദേശത്തെ പിടിച്ചുകുലുക്കിയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന് പിന്നാലെ തായ് വാനിലും തൊട്ടടുത്തുള്ള രാജ്യങ്ങളായ ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കി. തീര പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ അധികൃതര്‍ ഉത്തരവിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹുവാലിയന്റെ ജനസാന്ദ്രത കുറഞ്ഞ കിഴക്കന്‍ കൗണ്ടിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കെട്ടിടങ്ങള്‍ തകര്‍ന്നുവീണത് മൂലമാണ് ആള്‍നാശം ഉണ്ടായത്. 50ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തകര്‍ന്നുവീണ 26 കെട്ടിടങ്ങളില്‍ പകുതിയിലധികവും ഹുവാലിയനില്‍ ആണ്. കെട്ടിടാവിശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.

ഹുവാലിയന്‍ നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ തെക്ക് മാറിയാണ് പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ 34.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന്് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 25 വര്‍ഷത്തിനിടെ തായ് വാനില്‍ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണിതെന്ന് തായ്‌പേയ് സീസ്‌മോളജി സെന്റര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്