നവാസ് ഷെരീഫ്
നവാസ് ഷെരീഫ്  ഫയൽചിത്രം
രാജ്യാന്തരം

പിഎംഎല്‍എന്‍ ഏറ്റവും വലിയ ഒറ്റകക്ഷി; പാകിസ്ഥാനില്‍ വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫ്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) നേതാവുമായ നവാസ് ഷെരീഫ്. തെരഞ്ഞെടുപ്പില്‍ പിഎംഎല്‍എന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതായി മാറിയെന്നും മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും നവാസ് ഷെരീഫ് പറഞ്ഞു.

അയേസമയം തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ നേടിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല, വോട്ടെടുപ്പ് നടന്ന 265 സീറ്റുകളില്‍ അവസാനത്തെ കുറച്ച് സീറ്റുകളില്‍ ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുപ്രകാരം പിഎംഎല്‍എന്‍ 42 സീറ്റുകളില്‍ വിജയിച്ചെന്നാണ്.

പാകിസ്ഥാന്‍ നാഷനല്‍ അസംബ്ലിയിലെ 266 സീറ്റിലേക്കാണ് വോട്ടെടുപ്പു നടന്നത്. സര്‍ക്കാര്‍ രൂപീകരണത്തിനായി 133 സീറ്റുകളെങ്കിലും ലഭിക്കണം. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാനില്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ)യുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 86 സീറ്റിലും വിജയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍