ദുബായ് അന്താരാഷ്ട്ര വിമാനത്താവളം/
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം/  എ പി
രാജ്യാന്തരം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേട്ടം; യാത്രക്കാരുടെ എണ്ണത്തില്‍ 32 ശതമാനം വളര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 8 കോടി 70 ലക്ഷം പേര്‍ യാത്ര ചെയ്തതായി കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 32 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തില്‍ എക്കാലത്തെയും മികച്ച വളര്‍ച്ചയാണിത്.

2023ല്‍ വിമാനത്താവളത്തില്‍ ആകെ 86.9 ദശലക്ഷം യാത്രക്കാര്‍ ഉണ്ടായിരുന്നു. 2019ല്‍ 86.3 ദശലക്ഷം യാത്രക്കാരാണുണ്ടായത്. 2018-ല്‍ 89.1 ദശലക്ഷം യാത്രക്കാര്‍ ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എയര്‍പോര്‍ട്ടിന്റെ സ്റ്റാന്‍ഡേര്‍ഡ് ട്രാവല്‍ ഡെസ്റ്റിനേഷനുകളായ ഇന്ത്യ, സൗദി അറേബ്യ, യുകെ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാരുള്ളത്. റഷ്യ- യുക്രൈന്‍ യുദ്ധത്തിത്തിനിടയിലും റഷ്യക്കാര്‍ക്ക് ഇപ്പോഴും പ്രവേശനമുള്ള ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നായി ദുബായ് തുടരുന്നതിനാല്‍ റഷ്യയില്‍ നിന്നുള്ള യാത്രക്കാരും എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്