കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൂട്ടംകൂടി ആഘോഷം; തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ട് ആള്‍ക്കൂട്ടം

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൂട്ടംകൂടി ആഘോഷം; തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ട് ആള്‍ക്കൂട്ടം
ഫോട്ടോ: സോഷ്യൽ മീഡിയ
ഫോട്ടോ: സോഷ്യൽ മീഡിയ

മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസ് സേനയ്ക്ക് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദഡിലുള്ള ഗുരുദ്വാരയ്ക്ക് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. വാളുകളും മറ്റ് ആയുധങ്ങളുമായി ഒരു കൂട്ടം ആളുകള്‍ പൊലീസിന് നേരെ തിരിയുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട് 18 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

കോവിഡ് വ്യാപനം അതിരൂക്ഷമായി നിലനില്‍ക്കുകയാണ് മഹാരാഷ്ട്രയില്‍. ആളുകള്‍ കൂട്ടംകൂടുന്നതിനടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹോളി മൊഹല്ല ഘോഷയാത്ര നടത്തരുതെന്ന് ഗുരുദ്വാര അധികൃതര്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. നിലവിലെ അവസ്ഥ സംബന്ധിച്ച കാര്യങ്ങള്‍ ഗുരുദ്വാര അധികൃതരെ ധരിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഈ വര്‍ഷം ചെറിയ തോതിലുള്ള ആഘോഷം മാത്രമായിരിക്കും ഉണ്ടാകുക എന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. 

എന്നാല്‍ കൂട്ടം ചേരുന്നത് നിരോധിച്ചിട്ടും ഘോഷയാത്രയുമായി മുന്നോട്ട് പോകാനാണ് വിശ്വാസികള്‍ പദ്ധതിയിട്ടത്. ഇതേത്തുടര്‍ന്ന് ഗുരുദ്വാരയ്ക്ക് സമീപം പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

എന്നാല്‍ സിഖ് മത വിശ്വാസികളുടെ പതാകയായ നിഷാന്‍ സാഹിബുമായി ചിലര്‍ ഗുരുദ്വാര ഗേറ്റിലേക്ക് എത്തി. പിന്നീട് ഘോഷയാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരിപാടിയില്‍ പങ്കെടുത്തവര്‍ തര്‍ക്കിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്നം തുടങ്ങിയതെന്നും പൊലീസ് പറയുന്നു. പിന്നാലെയാണ് തര്‍ക്കം വ്യാപകമായ ആക്രമണത്തിലേക്ക് വഴി മാറുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com