മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകള്‍; മരണ സംഖ്യ എഴുപതിനായിരം കടന്നു; സംസ്ഥാനങ്ങളിലെ കണക്കുകള്‍

മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകള്‍; മരണ സംഖ്യ എഴുപതിനായിരം കടന്നു; സംസ്ഥാനങ്ങളിലെ കണക്കുകള്‍
ഫയൽ ചിത്രം
ഫയൽ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. കര്‍ണാടകയിലും സ്ഥിതി രൂക്ഷമായി തന്നെ നില്‍ക്കുന്നു. ഇന്നും മുപ്പതിനായിരത്തിന് മുകളിലാണ് കേസുകള്‍. തമിഴ്‌നാട്ടില്‍ ഇരുപതിനായിരത്തിന് മുകളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. 

മഹാരാഷ്ട്രയില്‍ ഇന്ന് 56,647 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുറച്ച് ദിസമായി അറുപതിനായിരത്തിന് മുകളില്‍ നിന്നിരുന്ന കേസുകള്‍ ഇന്ന് കുറഞ്ഞത് മാത്രമാണ് അല്‍പ്പം ആശ്വസിക്കാനുള്ളത്. 51,356 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 669 പേര്‍ മരിച്ചു. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 6,68,353 പേര്‍. ആകെ മരണം 70,284. 

കര്‍ണാടകയില്‍ ഇന്ന് 37,733 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,149 പേര്‍ക്ക് രോഗ മുക്തി. 217 പേര്‍ മരിച്ചു. നിലവില്‍ 4,21,436 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 11,64,398 പേര്‍ക്ക് രോഗ മുക്തി. ആകെ മരണം 16,011. 

തമിഴ്‌നാട്ടില്‍ ഇന്ന് 20,768 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 153 പേര്‍ മരിച്ചു. 17,576 പേര്‍ക്ക് ഇന്ന് രോഗ മുക്തി. 1,20,444 ആക്ടീവ് കേസുകള്‍. ആകെ രോഗ മുക്തി 10,72,322. ആകെ മരണം 14,346.

രാജസ്ഥാനില്‍ ഇന്ന് 18,298 പേര്‍ക്കാണ് രോഗബാധ. 11,262 പേര്‍ക്കാണ് രോഗമുക്തി. 159 മരണം. നിലവില്‍ 1,89,178 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 4,40,215 പേര്‍ക്ക് രോഗ മുക്തി. ആകെ മരണം 4,558. 

ഗുജറാത്തില്‍ ഇന്ന് 12,978 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 11,146 പേര്‍ക്ക് രോഗമുക്തി. 153 പേര്‍ മരിച്ചു. ആകെ കേസുകള്‍ 5,94,602. ആകെ രോഗമുക്തി 4,40,276. നിലവില്‍ 1,46,818 പേര്‍ ചികിത്സയില്‍. ആകെ മരണം 7,508. 

മധ്യപ്രദേശില്‍ ഇന്ന് 12,662 പേര്‍ക്കാണ് രോഗബാധ. രോഗികളേക്കാള്‍ ഇന്ന് രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവുള്ളത് ആശ്വാസം നല്‍കുന്നു. ഇന്ന് 13,890 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗമുക്തി. ഇന്ന് 94 പേര്‍ മരിച്ചു. നിലവില്‍ 87,189 പേര്‍ ചികിത്സയില്‍. ആകെ രോഗ മുക്തര്‍ 4,95,367. ആകെ മരണം 5,812.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com