തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 2279 രോഗികള്‍; കര്‍ണാടകയിലും ആശങ്ക
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 08:23 PM |
Last Updated: 29th March 2021 09:07 PM | A+A A- |
ഫയല്‍ ചിത്രം
ചെന്നൈ: തമിഴ്‌നാട്ടിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 2279 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1352 പേര്‍ക്കാണ് രോഗ മുക്തി. 14 പേര്‍ മരിച്ചു.
ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ന് ചെന്നൈയിലാണ്. ചെന്നൈയില്‍ മാത്രം 815 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂരില്‍ 211 പേര്‍ക്കും ചെങ്കല്‍പ്പേട്ടില്‍ 202 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 8,81,752 ആയി. 8,55,085 പേര്‍ക്കാണ് രോഗമുക്തി. 12,684 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 13,983 പേരാണ് ചികിത്സയിലുള്ളത്.
കര്‍ണാടകയിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. തലസ്ഥാനമായ ബംഗളൂരൂ രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2792 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16 പേരാണ് ഇന്ന് മരിച്ചത്. 1964 പേര്‍ക്കാണ് ഇന്ന് രോഗമുക്തി.
ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,89,804 ആയി. ആകെ രോഗമുക്തരുടെ 9,53,416. ആകെ മരണം 12,520. നിലവില്‍ 23,849 ആക്ടീവ് കേസുകള്‍.
ഈ മാസത്തിന്റെ തുടക്കത്തില്‍ 300 കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 30 ദിവസം കൊണ്ട് ഇത് പത്തുമടങ്ങായി വര്‍ധിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറയുന്നു. ഇതില്‍ നല്ലൊരു ഭാഗവും ബംഗളൂരുവിലാണ്.