ആദേശ് ഗുപ്ത /ചിത്രം: എഎന്‍ഐ
ആദേശ് ഗുപ്ത /ചിത്രം: എഎന്‍ഐ

തെരഞ്ഞെടുപ്പ് തിരിച്ചടി: ഡല്‍ഹി ബിജെപി പ്രസിഡന്റ് രാജിവെച്ചു

ആദേശ് ഗുപ്തയ്ക്ക് പകരം വൈസ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവയെ താല്‍ക്കാലിക അധ്യക്ഷനായി നിയമിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: ബിജെപി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ ആദേശ് കുമാര്‍ ഗുപ്ത രാജിവെച്ചു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ആദേശ് ഗുപ്തയുടെ രാജി ബിജെപി കേന്ദ്രനേതൃത്വം സ്വീകരിച്ചു. 

ആദേശ് ഗുപ്തയ്ക്ക് പകരം വൈസ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവയെ, പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതുവരെ താല്‍ക്കാലിക അധ്യക്ഷനായി നിയമിച്ചിട്ടുണ്ട്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ 15 വര്‍ഷത്തെ കുത്തക അവസാനിപ്പിച്ച് ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തിരുന്നു.

മുമ്പ് മൂന്നായിരുന്ന കോര്‍പ്പറേഷനുകളെ ലയിപ്പിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് വന്‍ തിരിച്ചടി നേരിട്ടത്. എഎപി 134 സീറ്റ് നേടി അധികാരം പിടിച്ചു. ബിജെപിക്ക് 104 സീറ്റും കോണ്‍ഗ്രസിന് ഒമ്പതു സീറ്റുമാണ് ലഭിച്ചത്. ആകെ 250 വാര്‍ഡാണുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com