24 മണിക്കൂറിൽ ഒൻപത് മരണങ്ങൾ; മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷം

1,115 പുതിയ കോവിഡ് കേസുകളും റിപ്പോർട്ടു ചെയ്തു
കോവിഡ് പരിശോധനയ്ക്കെടുത്ത സാമ്പിളുകളുമായി ആരോ​ഗ്യപ്രവർത്തകൻ/ ചിത്രം; എഎൻഐ
കോവിഡ് പരിശോധനയ്ക്കെടുത്ത സാമ്പിളുകളുമായി ആരോ​ഗ്യപ്രവർത്തകൻ/ ചിത്രം; എഎൻഐ

മുംബൈ; രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,115 പുതിയ കോവിഡ് കേസുകളും റിപ്പോർട്ടു ചെയ്തു. ഇതിൽ 320 പുതിയ കേസുകൾ തലസ്ഥാനമായ മുംബൈയിലാണ്. രണ്ട് മരണങ്ങളും മുംബൈയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പോസിറ്റിവിറ്റി റേറ്റ് 14.57 ശതമാനമായി.

നിലവിൽ സംസ്ഥാനത്ത് 5,421 പേർ കോവിഡ് ബാധിതരാണ്. ഇതിൽ 1,577 പേർ മുംബൈയിലാണ്. ഇന്നലെ 919 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. ഒരാൾ മരിച്ചിരുന്നു. 

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വകഭേദമായ എക്സ്ബിബി.1.16 ആണ് രാജ്യത്ത് പടർന്നുകൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 7,830 പേർക്കാണ് കോവിഡ് ബാധിച്ചത്. 7 മാസത്തിനിടെ ഏറ്റവും കൂടിയ സംഖ്യയാണിത്. അടുത്ത 10-12 ദിവസത്തിൽ കോവിഡിൽ വർധനവുണ്ടാകുമെങ്കിലും പിന്നീട് കുറയുമെന്നാണ് വിലയിരുത്തലുകൾ. രാജ്യത്ത് കോവിഡ് അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com