സിപിഎമ്മിന് കോയമ്പത്തൂര്‍ നഷ്ടമായി, പകരം ഡിണ്ടിഗല്‍; തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ സീറ്റുധാരണ

സിപിഎമ്മിന് രണ്ടു സീറ്റാണ് നല്‍കിയിട്ടുള്ളത്
സീതാറാം യെച്ചൂരി
സീതാറാം യെച്ചൂരി എഎൻഐ

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും തമ്മില്‍ സീറ്റുധാരണയായി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂര്‍ ഡിഎംകെ ഏറ്റെടുത്തു. സിപിഎമ്മിന് രണ്ടു സീറ്റാണ് നല്‍കിയിട്ടുള്ളത്.

കോയമ്പത്തൂരിന് പകരം ഡിണ്ടിഗല്‍ സീറ്റാണ് സിപിഎമ്മിന് നല്‍കിയത്. ഡിഎംകെയുടെ സിറ്റിങ് സീറ്റാണിത്. മധുരയാണ് സിപിഎമ്മിന് ലഭിച്ച രണ്ടാമത്തെ സീറ്റ്. ഇത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്.

സിപിഐക്കും രണ്ടു സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. നിലവിലെ സിറ്റിങ് സീറ്റുകളായ നാഗപട്ടണം, തിരുപ്പൂര്‍ എന്നിവ തന്നെ സിപിഐക്ക് ലഭിച്ചു. ഇതോടെ ഡിഎംകെ മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍ എന്നിവര്‍ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റു ധാരണയായത്.

സിപിഎം, സിപിഐ എന്നിവയ്ക്ക് പുറമെ, തിരുമാവളവന്റെ വിടുതലൈ ചിരുതൈകള്‍ കക്ഷിക്കും ( വിസികെ) രണ്ട് സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. മുസ്ലിം ലീഗ്, കെഎംഡികെ, എംഡിഎംകെ എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റും ലഭിക്കും.

സീതാറാം യെച്ചൂരി
ഹരിയാനയിൽ ബിജെപി -ജെജെപി സഖ്യം തകർന്നു; മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രാജിവെച്ചു

തമിഴ്നാട്ടില്‍ ഒമ്പത് സീറ്റുകളും പുതുച്ചേരിയിലെ ഏക മണ്ഡലവും ഡിഎംകെ കോണ്‍ഗ്രസിന് അനുവദിച്ചു. 21 സീറ്റുകളിലാണ് ഡിഎംകെ മത്സരിക്കുക. കെഎംഡികെ സ്ഥാനാര്‍ത്ഥിയും ഡിഎംകെയുടെ ഉദയസൂര്യന്‍ ചിഹ്നത്തിലാകും മത്സരിക്കുക. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com