കേരളത്തിന്റെ 'കണ്ടം ക്രിക്കറ്റിന്' കൈയടിച്ച് ഐസിസി; ഇടത്തേ വരമ്പിന് മുകളിലൂടെ പൊക്കി അടിച്ചാൽ ഔട്ട് ആകും എന്ന് ആരാധകർ

കേരളത്തിന്റെ 'കണ്ടം ക്രിക്കറ്റിന്' കൈയടിച്ച് ഐസിസി; ഇടത്തേ വരമ്പിന് മുകളിലൂടെ പൊക്കി അടിച്ചാൽ ഔട്ട് ആകും എന്ന് ആരാധകർ
ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം
ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം

തൃശൂർ: കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള കണ്ടത്തിലെ ക്രിക്കറ്റ് കളിയുടെ ചിത്രമാണ്. ഐസിസിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രമുള്ളത്. 

തൃശൂർ ജില്ലയിലെ പൈങ്കുളത്ത് നിന്നുള്ള കാഴ്ചയാണ് ഐസിസി പങ്കുവച്ചിരിക്കുന്നത്. പച്ച വിരിച്ച പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ചിത്രമാണ് ഫോട്ടോയിൽ. സുബ്രഹ്മണ്യൻ എന്നയാളാണ് ഫോട്ടോ എടുത്തതെന്ന് ഐസിസിയുടെ പോസ്റ്റിൽ പറയുന്നു. ഔട്ട് ഫീൽഡിലെ പച്ചപ്പിന്റെ മനോഹാരിത എടുത്തു പറഞ്ഞാണ് ഐസിസിയുടെ പോസ്റ്റ്.

ചിത്രത്തിന് മലയാളികൾ അടക്കം നിരവധിപ്പേരാണ് ലൈക്കും കമൻറും നടത്തിയിരിക്കുന്നത്. രസകരമായ ഒട്ടേറെ കമൻറുകളാണ് പോസ്റ്റിൽ വന്നിരിക്കുന്നത്. 

കേരളത്തിൻറെ കണ്ടം ക്രിക്കറ്റിനെ ആദരിച്ചതിന് നന്ദിയെന്നാണ് ചിലരുടെ കമൻറ്. അന്താരാഷ്ട്ര മാച്ചുകളിൽ ബിസിസിഐ ഈ പിച്ചുകൾ കണ്ടാണോ പിച്ചൊരുക്കുന്നത് എന്നാണ് ഒരു ക്രിക്കറ്റ് ആരാധകൻ ചോദിക്കുന്നത്. ഐസിസിക്ക് ഒരു പിടിയുമില്ലാത്ത ധാരാളം നിയമങ്ങളാണ് ഇവിടെയുള്ളതെന്ന് ചിലർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com