2021ലെ ഐപിഎല്‍ കിരീടം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്!- ആരാധകരുടെ നിരാശ

2021ലെ ഐപിഎല്‍ കിരീടം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്!- ആരാധകരുടെ നിരാശ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ബയോ ബബിളിനുള്ളിലും കോവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് 2021 സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കിയ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മാലപ്പടക്കത്തിന് തീ കൊളുത്തി ട്വിറ്റരാദികള്‍. ഐപിഎല്‍ പാതി വഴിയില്‍ റദ്ദാക്കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയല്‍ നിരാശ പങ്കിട്ടും ട്രോളുകളുമായും ആരാധകര്‍ നിറയുകയാണ്. 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരങ്ങളായ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത- ബാംഗ്ലൂര്‍ പോരാട്ടം മാറ്റിവച്ചിരുന്നു. പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വൃധിമാന്‍ സാഹയ്ക്കും  ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈ ടീമിന്റെ ബൗളിങ് പരിശീലകന്‍ എല്‍ ബാലാജിക്കും രോഗം കണ്ടെത്തി. 

ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് ക്യാമ്പുകളില്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. കോവിഡ് വ്യാപനം കാരമാണ് മത്സരങ്ങള്‍ റദ്ദാക്കുന്നതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. 

ഇതിന് പിന്നാലെയാണ് ആരാധകര്‍ ട്രോളുമായി ഇറങ്ങിയത്. നിപുണ്‍ മഹാജന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ 2021ലെ ഐപിഎല്‍ കിരീടം സമ്മാനിക്കുന്നത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനാണ്. ലോകത്ത് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത് ചൈനയിലായിരുന്നു എന്നതാണ് കിരീടം സമ്മാനിക്കാന്‍ കാരണം. കൊല്‍ക്കത്ത ജേഴ്‌സി അണിഞ്ഞ് ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ ഫോട്ടോയും ചേര്‍ത്തായിരുന്നു ഈ ട്രോള്‍. 

നിരാശരായി ഇരിക്കുന്ന എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍, ഫാഫ് ഡുപ്ലെസി തുടങ്ങി നിരവധി താരങ്ങളുടെ ഫോട്ടോ പങ്കിട്ടായിരുന്നു മത്സരങ്ങള്‍ റദ്ദാക്കിയതിനോട് ചിലരുടെ പ്രതികരണം. 

താരങ്ങള്‍ക്ക് നന്ദി പറഞ്ഞും ചിലര്‍ പോസ്റ്റുകള്‍ പങ്കിട്ടു. ഓര്‍മയില്‍ സൂക്ഷിക്കാന്‍ മികച്ച നിമിഷങ്ങള്‍ സമ്മാനിച്ചുവെന്ന് ചില ആരാധകര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com