കോവിഡ് വ്യാപനത്തിന് കാരണം പെരുന്നാള്‍ ഇളവ് ; സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി

കേരളത്തിലെ കോവിഡ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് നീങ്ങിയേക്കാമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആശങ്കപ്പെട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കോവിഡ് നിയന്ത്രണത്തില്‍ കേരളം സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് ബിജെപി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച ഉണ്ടായി. പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി പെരുന്നാളിന് ഇളവു നല്‍കി സര്‍ക്കാര്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തുകയായിരുന്നു എന്നും ബിജെപി വക്താവ് സാംപിത് പത്ര അഭിപ്രായപ്പെട്ടു. 

രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്നാണ്. ഈദ് ആഘോഷത്തിന് നല്‍കിയ ഇളവുകളാണ് ഇതിന് കാരണം. എന്നാല്‍ കുംഭമേളയ്‌ക്കോ കന്‍വാര്‍ യാത്രയ്‌ക്കോ ചുറ്റുമാകും ആഖ്യാനങ്ങള്‍ എല്ലായ്‌പ്പോഴും നിര്‍മ്മിക്കപ്പെടുക. ഇതാണോ കേരള മോഡല്‍ എന്നും സാംപിത് പത്ര ചോദിച്ചു. 

കേരളത്തിലെ കോവിഡ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് നീങ്ങിയേക്കാമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആശങ്കപ്പെട്ടു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോവിഡ് വ്യാപനം തടയുന്നതില്‍ പരാജയമാണ്. കേരള ഭരണം മലയാളികള്‍ക്കും മറ്റ് രാജ്യങ്ങള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നും കേന്ദ്രമന്ത്രി ട്വീറ്റില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com