സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ജന്മഭൂമിയിൽ വാർത്ത; പാർട്ടി നിയമ നടപടിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th March 2021 10:55 AM |
Last Updated: 14th March 2021 10:55 AM | A+A A- |
വാർത്ത വന്ന പത്രത്തിന്റെ പേജ്/ ടെലിവിഷൻ ദൃശ്യം
തൃശൂർ: സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ബിജെപി മുഖപത്രത്തിൽ വാർത്ത. ജന്മഭൂമിയുടെ ചരമ കോളത്തിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്. തൃശൂർ ജില്ലയിലെ നാട്ടിക മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി സിസി മുകുന്ദൻറെ ഫോട്ടോ സഹിതമാണ് ചരമ കോളത്തിൽ വാർത്ത നൽകിയത്.
ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു. ഉച്ചക്ക് ജില്ലാ നേതാക്കൾ തൃശൂരിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.