ആരോഗ്യം

ഉയരമുള്ള ആളാണോ? ഈ രോ​ഗങ്ങൾ നിങ്ങളെ അലട്ടിയേക്കാം, പഠനം 

സമകാലിക മലയാളം ഡെസ്ക്

നിങ്ങൾ ഉയരമുള്ള ആളാണോ? ഉയരമുള്ള ആളുകളുടെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട ഒരു പഠനമാണ് അടുത്തിടെ പുറത്തുവന്നത്. ഉയരക്കൂടുതൽ രോ​​ഗമുണ്ടാക്കുന്ന ഘടകമായി കണക്കാക്കില്ലെങ്കിലും, അത് പല രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് പഠനത്തിൽ പറയുന്നത്. ഞരമ്പുകൾക്ക് ക്ഷതം, ത്വക്കിനും അസ്ഥികൾക്കും അണുബാധകൾ ഉണ്ടാകുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉയരം കൂടുതലുള്ള ആളുകളെ അലട്ടുമെന്നാണ് കണ്ടെത്തൽ. 

അതേസമയം ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുടെ അപകടസാധ്യത ഉയരമുള്ളവരിൽ കുറവായിരിക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പഠനത്തിന്റെ കണ്ടെത്തലുകൾ പിഎൽഒഎസ് ജെനറ്റിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരത്തിലധികം അവസ്ഥകളും ലക്ഷണങ്ങളും‌ പരിശോധിച്ച് 3,23,793 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. 

മുതിർന്നവരിലെ പല ആരോ​ഗ്യാവസ്ഥകൾക്കും ജൈവശാസ്ത്രപരമായി ഉയരം ഒരു അപകട ഘടകം ആണ്. പക്ഷെ ഇത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നെന്നാണ് ​ഗവേഷകർ പറയുന്നത്. മുതിർന്ന വ്യക്തികളിൽ ഉയരം 100-ലധികം ക്ലിനിക്കൽ അവസ്ഥകൾക്ക് കാരണമായേക്കാം എന്നതിന് തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍