ആരോഗ്യം

മുടി സ്ട്രെയിറ്റ് ചെയ്യുന്ന സ്ത്രീകൾക്ക് ഗർഭാശയ അർബുദത്തിന് ഇരട്ടി സാധ്യത; കെമിക്കലുകൾ പണിയാകുമെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്

മുടി സ്ട്രെയിറ്റ് ചെയ്യാൻ കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഗർഭാശയ അർബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പുതിയ പഠനത്തിൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോ​ഗിക്കാത്തവരെ അപേക്ഷിച്ച് സ്ട്രെയിറ്റ് ചെയ്യുന്നവരിൽ അർബുദ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. അതേസമയം മുടിയിൽ ഉപയോ​ഗിക്കുന്ന ഹെയർ ഡൈ, ബ്ലീച്ച് എന്നിയവ‌യ്ക്ക് ഗർഭാശയ അർബുദവുമായി യാതൊരു ബന്ധവുമില്ലെന്നും ​ഗവേഷകർ കണ്ടെത്തി. 

35നും 74നുമിടയിൽ പ്രായമുള്ള 33,497 സ്ത്രീകളെയാണ് പഠനത്തിൽ പങ്കെടുപ്പിച്ചത്. ഇവരിൽ ഏകദേശം 11 വർഷത്തോളം നടത്തിയ പഠനത്തിനിടെ 378 ഗർഭാശയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്തു. ഹെയർ സ്‌ട്രെയിറ്റനിംഗ് ഉൽപ്പന്നങ്ങൾ പതിവായി ഉപയോഗിക്കുന്ന സ്ത്രികൾക്ക് (വർഷത്തിൽ നാല് തവണയിലധികം) ഇവ ഉപയോ​ഗിക്കാത്തവരെ അപേക്ഷിച്ച് ഗർഭാശയ അർബുദം വരാനുള്ള സാധ്യത ഇരട്ടിയിലേറെയാണെന്നാണ് കണ്ടെത്തൽ. 

മുടി സ്ട്രെയിറ്റ് ചെയ്യാനുപയോ​ഗിക്കുന്ന കെമിക്കൽ ഉത്പന്നങ്ങളിൽ അടങ്ങിയ്ട്ടുള്ള പാരബെൻ, ഡിസ്ഫെനോൾ എ, ലോഹങ്ങൾ, ഫാർമാൽഡിഹൈഡ് എന്നിവയായിരിക്കും അർബു​ദത്തിന് കാരണമാകുന്നതെന്നാണ് കരുതുന്നത്. മറ്റ് ഉത്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് തലയോട്ടിയിലേക്ക് നേരിട്ട് ഉപയോ​ഗിക്കുന്നതുകൊണ്ട് കൂടുതൽ ആ​ഗിരണം ചെയ്യാനും കാരണമാകും. അതേസമയം മുമ്പ് നടത്തിയ ഒരു പഠനത്തിൽ പെർമനന്റ് ഹെയർ ഡൈയും സ്ട്രെയിറ്റ്നറുകളും സ്തനാർബുദത്തിനും അണ്ഡാശയ അർബുദത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍