ചലച്ചിത്രം

'എന്റെ വായിൽ ലഹരി കുത്തിക്കയറ്റിയിട്ടുണ്ട്, ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാൻ പറഞ്ഞു'; ധ്യാനിന് മറുപടിയുമായി ടിനി ടോം

സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള നടൻ ടിനി ടോമിന്റെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. സിനിമയിലെ നിരവധി പേർ ടിനി ടോമിനെതിരെ രം​ഗത്തെത്തിയിരുന്നു.  മകന് ആരും ലഹരി വായിൽ കുത്തിക്കയറ്റി കൊടുക്കില്ല എന്നായിരുന്നു ധ്യാനിന്റെ വിമർശനം. കൂടാതെ പല്ലുപോയ നടന്റെ പേര് വെളിപ്പെടുത്തണം എന്നും പലരും ആവശ്യപ്പെട്ടു. ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി ടിനി ടോം തന്നെ എത്തിയിരിക്കുകയാണ്. 

ലഹരി വായിൽ കുത്തിക്കയറ്റില്ല എന്നു പറയുന്നത് ശരിയല്ല എന്നാണ് ടിനി ടോം പറഞ്ഞത്. തന്റെ വായിൽ ലഹരി കുത്തിക്കയറ്റിയിട്ടുണ്ട് എന്നാണ് കൗമുദി ടിവിക്കു നൽകിയ അഭിമുഖത്തിൽ ടിനി പറയുന്നത്. ധ്യാന്‍ പറഞ്ഞതില്‍ പ്രധാനമായും പറഞ്ഞത് മകന്‍റെ വായിൽ ആരും കുത്തികേറ്റില്ല എന്നാണ്. എന്നാൽ കയറ്റും. എന്റെ വായിൽ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞാണ് അത് ചെയ്തത്. അവൻ എന്റെ മകൻ തന്നെ ആണല്ലോ. ഉറപ്പായും അവന്‍ ഈ രംഗത്ത് എത്തുമ്പോള്‍ അത് സംശയിക്കാം. സിനിമയിൽ എനിക്ക് കോൺഫിഡൻസ് ഉണ്ടായാലും വീട്ടുകാർക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ.- ടിനി ടോം പറഞ്ഞു. 

ലഹരി ഉപയോ​ഗിച്ച് പല്ല് പൊടിഞ്ഞ നടന്റെ പേര് വെളിപ്പെടുത്താത്തതിനെക്കുറിച്ചും താരം പറഞ്ഞു. നടന്‍റെ പേര് പറയ് എന്ന് എല്ലാവരും പറയുന്നു. അദ്ദേഹത്തെ നമ്മുക്ക് നാളെ വേണം. റോള്‍ മോഡല്‍ ഒരിക്കലും മോശം മാതൃക ആകരുത് എന്നാണ് ഞാന്‍ പറഞ്ഞത്. അയാളുടെ പേര് പറഞ്ഞിട്ടെന്താണ്. നമ്മുക്ക് രക്ഷിക്കേണ്ടത് സമൂഹത്തെയാണ്.- ടിനി വ്യക്തമാക്കി.  

കയ്യടി കിട്ടാന്‍ വേണ്ടി പറഞ്ഞതല്ലെന്നും തന്‍റെ സഹപ്രവര്‍ത്തകരെ മോശമാക്കാന്‍ ആല്ല അന്ന് പ്രസ്താവന നടത്തിയതെന്നും താരം പറഞ്ഞു. എന്റെ കുടുംബാംഗങ്ങൾ ആയിട്ടാണ് ഞാൻ എന്റെ സഹപ്രവർത്തകരെ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കില്ല. ഇങ്ങനെ ഉള്ളവരെ റോൾ മോഡൽ ആക്കരുത് എന്ന് ആണ് ഞാൻ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല.- ടിനി കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും