ദേശീയം

ബാബരി മസ്ജിദ് ഗൂഢാലോചന; ഉമാഭാരതിയേയും കല്ല്യാണ്‍ സിങിനേയും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ്‌ ഗൂഢാലോചക്കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ച കേന്ദ്രമന്ത്രി ഉമാഭാരതിയേയും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിങിനേയും പുറത്താക്കണമെന്ന് കോണ്‍ഗ്രസ്. ഗൂഢാലോചനക്കേസ് നിലനില്‍ക്കില്ല എന്നുള്ള അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് അയോധ്യ ആയുധമാക്കി ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. 

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി,മുരളി മനോഹര്‍ ജോഷി,കേന്ദ്രമന്ത്രി ഉമാഭാരതി,കല്ല്യാണ്‍ സിങ് തുടങ്ങി കേസിലെ 13 പ്രതികളും വിചാരണ നേരിടണം എന്നാണ് സുപ്രീം കോടതി വിധി. ഭരണഘടനാപദവിയിലിരിക്കുന്ന കല്യാണ്‍ സിങ് സ്ഥാനം ഒഴിയുന്നത് വരെ വിചാരണ നേരിടേണ്ടന്നും സ്ഥാനമൊഴിയുമ്പോള്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

കേസില്‍ എല്‍കെ അഡ്വാനി അടക്കമുള്ളവരുടെ കുറ്റം നിലനില്‍ക്കുകയില്ല എന്ന പ്രത്യേക അന്വേഷണ കോടതിയുടെ വിധി ശരിവെച്ചുകൊണ്ടുള്ള അലഹബാദ് വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി