ദേശീയം

യശ്വന്തിന് മറുപടിയുമായി മകന്‍; ഉയരുന്നത് പരിഷ്‌കാരണങ്ങളെ ഉള്‍ക്കൊതെയുള്ള വിമര്‍ശനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ച മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയ്ക്ക് മകന്റെ മറുപടി. സമ്പദ്ഘടനയെ മാറ്റിമറിക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളില്‍ വസ്തുതകളെ പൂര്‍ണമായും ഉള്‍ക്കൊള്ളാതെയുള്ള നിഗമനങ്ങളാണ് ഉയരുന്നതെന്ന് കേന്ദ്ര വ്യാമയാന സഹമന്ത്രി കൂടിയായ ജയന്ത് സിന്‍ഹ പറഞ്ഞു.  

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തേയും ജിഡിപി കണക്കാക്കുന്ന രീതിയേയും രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം മുന്‍ധനകാര്യ മന്ത്രികൂടിയായ യശ്വന്ത് സിന്‍ഹ രംഗത്തുവന്നിരുന്നു. ഇതു രാഷ്ട്രീയവൃത്തങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കി ഇടയാക്കി. മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് സിന്‍ഹയെ അനുകൂലിച്ചു പ്രസ്താവനകളിറക്കി. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ പ്രതിരോധിച്ച് അദ്ദേഹത്തിന്റെ മകന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ യശ്വന്ത് സിന്‍ഹ എഴുതിയ ലേഖനത്തിന് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ജയന്തിന്റെ മറുപടി. 

ഇപ്പോഴത്തെ സര്‍ക്കാര്‍ ജിഡിപി കണക്കുകൂട്ടുന്ന രീതി തന്നെ മാറ്റിമറിച്ചെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചിരുന്നു. ഇതിന്റെ ഫലമായി വളര്‍ച്ചാനിരക്കില്‍ 200 അടിസ്ഥാന പോയിന്റുകള്‍ കൂടി. പഴയ രീതിയനുസരിച്ച് ഇപ്പോള്‍ 5.7 ഉണ്ടെന്ന് പറയുന്ന ജിഡിപി 3.7ഓ അതിനേക്കാള്‍ താഴേക്കോ ആണെന്നും സിന്‍ഹ പറഞ്ഞിരുന്നു.

ഘടനപരമായ പരിഷ്‌കരണത്തിലൂടെ ദീര്‍ഘകാലത്തേക്ക് വളര്‍ച്ച നേടാന്‍ ജിഡിപിയുടെ ഒന്നോ രണ്ടോ ഘട്ടം മാത്രം മതിയാകും. പുതിയ ഇന്ത്യക്കായി ചില പരിഷ്‌കാരങ്ങള്‍ അത്യാവശ്യമാണ്. ജനങ്ങളെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രാപ്തരാക്കുന്നതിനാണ് ഇതെന്ന്  ജയന്ത് സിന്‍ഹ ലേഖനത്തില്‍ പറഞ്ഞു. ജിഎസ്ടിയും നോട്ട് നിരോധനവുമൊക്കെ ഇന്ത്യന്‍ സമ്പദ് ഘടനയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് രൂപപ്പെടുത്തിയതണ്. ഇതു പൂര്‍ണമായും ഉള്‍ക്കൊള്ളാത്ത വിമര്‍ശനങ്ങളാണ് ഉയരുന്നതെന്ന് ജയന്ത് കുറ്റപ്പെടുത്തി.


നോട്ട് നിരോധനം ലഘൂകരിക്കാനാത്ത സാമ്പത്തിക ദുരന്തം എന്നായിരുന്നു കഴിഞ്ഞ ദിവസം യശ്വന്ത് സിന്‍ഹ പറഞ്ഞത്. ഞാന്‍ ദാരിദ്യം നേരിട്ട് കണ്ടിട്ടുണ്ടെന്ന് പറയുന്ന മോദിയുടെ ധനകാര്യ മന്ത്രി ഇന്ത്യക്കാരെയെല്ലാം ദാരിദ്ര്യം കാണിക്കാനുള്ള അധിക ജോലി ചെയ്യുകയാണെന്നും യശ്വന്ത് സിന്‍ഹ പരിഹസിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്