ദേശീയം

ഉന്തുവണ്ടി കാറില്‍ ഉരസി, പപ്പായ ഒന്നൊന്നായി റോഡിലേക്ക് വലിച്ചെറിഞ്ഞ് പ്രൊഫസറുടെ പരാക്രമം - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പഴങ്ങള്‍ വില്‍ക്കുന്ന ഉന്തുവണ്ടി കാറില്‍ തട്ടിയതിന് സ്ത്രീയുടെ പരാക്രമം. ഉന്തുവണ്ടിയില്‍ വില്‍ക്കാന്‍ വച്ചിരുന്ന പപ്പായ ഒന്നിന് പിറകെ ഒന്നായി റോഡിലേക്ക് വലിച്ചെറിഞ്ഞ് രോഷം പ്രകടിപ്പിക്കുന്ന സ്ത്രീയുടെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. സ്ത്രീക്കെതിരെ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമാണ്.

ഭോപ്പാലില്‍ റോഡരികിലാണ് സംഭവം. പാര്‍ക്ക് ചെയ്ത കാറില്‍ ഉന്തുവണ്ടി തട്ടി എന്ന് പറഞ്ഞായിരുന്നു സ്ത്രീയുടെ പരാക്രമം.സ്വകാര്യ സര്‍വകലാശാലയിലെ പ്രൊഫസറാണ് സ്ത്രീയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉന്തുവണ്ടി തട്ടിയതിന് യുവാവ് ക്ഷമ ചോദിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെയാണ് സ്ത്രീയുടെ പ്രതികരണം. 

റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുപോകുമ്പോഴും സ്ത്രീയുടെ പരാക്രമം തുടര്‍ന്നു. കാറിന്റെ കേടുപാടുകള്‍ തീര്‍ത്തുതരാമെന്നും പപ്പായ വലിച്ചെറിഞ്ഞ് നശിപ്പിക്കരുതെന്നും യുവാവ് കേണപേക്ഷിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും ഗൗനിക്കാതെയാണ് സ്ത്രീ പപ്പായ വലിച്ചെറിഞ്ഞ് ദേഷ്യം തീര്‍ത്തത്. മാസ്‌ക് ധരിക്കാത്തത് വഴിയാത്രക്കാരില്‍ ചിലര്‍ ചോദ്യം ചെയ്തുവെങ്കിലും ഉന്തുവടി തടഞ്ഞുനിര്‍ത്താന്‍ വേണ്ടി കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയതാണ് എന്നായിരുന്നു പ്രതികരണം.  കാറിന്റെ പെയിന്റ് പോയ ഭാഗം കാണിച്ച് ചെയ്ത പ്രവൃത്തിയെ ന്യായീകരിക്കാനും സ്ത്രീ ശ്രമിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു