ദേശീയം

സോണിയാഗാന്ധി ഭീഷണിപ്പെടുത്തിയെന്ന് സ്മൃതി ഇറാനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഭീഷണിപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്നു വിളിച്ച വിഷയം പാര്‍ലമെന്റില്‍ സ്മൃതി ഇറാനി ഉന്നയിച്ചപ്പോഴാണ് സോണിയഗാന്ധി ഇടപെട്ടതെന്നും, സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടതെന്നും സ്മൃതി ഇറാനി പറഞ്ഞു. 

രാഷ്ട്രപതി പോലുള്ള ഉന്നത പദവിയിലുള്ള ആളെയാണ് കോണ്‍ഗ്രസ് അപമാനിച്ചത്. ഇതിന് സോണിയാഗാന്ധി മാപ്പുപറയണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ബിജെപി എംപിമാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സഭ സ്തംഭിച്ചു. സഭ നിര്‍ത്തിവെച്ചതോടെ സോണിയ പുറത്തേക്ക് പോകുമ്പോഴും ബിജെപി എംപിമാര്‍ മുദ്രാവാക്യം വിളികള്‍ തുടര്‍ന്നു. 

ഇതേത്തുടര്‍ന്ന് ബിജെപി എംപി രമാദേവിയോട്, വിഷയത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരി മാപ്പു പറഞ്ഞതാണെന്നും, ഇതിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നതെന്തിനാണെന്നും സോണിയാഗാന്ധി ചോദിച്ചു. ഈ സമയം സ്മൃതി ഇറാനി ഇടപെട്ട് സംസാരിക്കാന്‍ തുനിഞ്ഞപ്പോഴാണ് സോണിയ ദേഷ്യപ്പെട്ടത്. ബിജെപി എംപിമാരെ സോണിയ ഭീഷണിപ്പെടുത്തിയതായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍