ദേശീയം

'ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള സമയം അതിക്രമിച്ചു; ഇനി വൈകരുത്': ഉപരാഷ്ട്രപതി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള സമയം അതിക്രമിച്ചെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഭരണഘടനയുടെ 44-ാം അനുച്ഛേദം ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ നിര്‍ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'മുന്‍ഗാമികളായ നേതാക്കളുടെ ചിന്തയും ഇതു തന്നെ ആയിരുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനി കാലതാമസം അരുത്'- അദ്ദേഹം പറഞ്ഞു. ഐഐടി ഗുവാഹത്തിയിലെ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

അതേസമയം, ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാനായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഏക സിവില്‍ കോഡ് വിഷയത്തെ കുറിച്ച് ചര്‍ച്ച നടന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പ്രധാനമന്ത്രിക്ക് ഏക സിവില്‍ കോഡിന്റെ എല്ലാ വ്യവസ്ഥകളെയും കുറിച്ച് അറിയാം' എന്നായിരുന്നു ധാമിയുടെ മറുപടി.

സിവില്‍ കോഡ് നടപ്പാക്കുന്നത് വൈകിക്കില്ല. എടുത്തുചാടി ഒന്നും ചെയ്യില്ല. അതിനാല്‍ പോരായ്മകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കുമോ എന്ന ചോദ്യത്തിന്, വിവിധ ഗോത്ര വിഭാഗങ്ങളുമായി സര്‍ക്കാര്‍ സമിതി ചര്‍ച്ച നത്തിയെന്ന് അദ്ദേഹം മറുപടി നല്‍കി.

2022ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍