ദേശീയം

ഹരിയാനയില്‍ വ്യാജമദ്യ ദുരന്തം; മരണം 14

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഹരിയാനയില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ 14 ആയി. യമുനാ നഗറിലാണ് സംഭവം. 12 യമുനാ നഗര്‍ സ്വദേശികളും രണ്ടു അംബാല സ്വദേശികളുമാണ് മരിച്ചത്.

സംഭവത്തിന് പിന്നാലെ യമുനാ നഗര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ യമുനാനഗറില്‍ നിന്നാണ് വ്യാജമദ്യം കഴിച്ച് മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ യമുനാനഗറില്‍ മാത്രം 12 പേരാണ് മരിച്ചത്.

 കഴിഞ്ഞദിവസമാണ് അംബാല ജില്ലയിലുള്ള രണ്ടുപേര്‍ കൂടി മരിച്ചത്. വ്യാജ മദ്യം തയ്യാറാക്കാന്‍ ഉപയോഗിച്ച 14 ഡ്രമ്മുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട പഴയ ഫാക്ടറിയിലാണ് പ്രതികള്‍ വ്യാജ മദ്യം തയ്യാറാക്കിയിരുന്നത്. ഇത്തരത്തില്‍ 200 ബോക്‌സുകള്‍ ഇവര്‍ തയ്യാറാക്കിയതായും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍