ദേശീയം

പ്ലേസ്റ്റോറിലെ നിമയവിരുദ്ധ ആപ്പുകളുടെ വൈറ്റ് ലിസ്റ്റ് തയ്യാറാക്കും, ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നിയമം ഉടൻ; രാജീവ് ചന്ദ്രശേഖർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആര്‍ബിഐയുമായി ചേര്‍ന്ന് ഐടി മന്ത്രാലയം ആപ്പുകളുടെ വൈറ്റ് ലിസ്റ്റ് തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമുള്ള നിമയവിരുദ്ധമായ ആപ്പുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ പൊലീസ് ഗൗരവമായാണ് കാണുന്നത്. നിലവില്‍ ഐടി നിയമത്തില്‍ ക്രിമിനല്‍ ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ലമെന്റെ സമ്മേളനത്തില്‍ ഡിജിറ്റല്‍ ഇന്ത്യ ബില്‍ അവതരിപ്പിക്കുമെന്നും ബില്ലു വരുന്നതോടെ ആപ്പ് സ്റ്റോറുകള്‍ക്കും പ്ലേ സ്റ്റോറുകള്‍ക്കും കര്‍ശന വ്യവസ്ഥകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!