ദേശീയം

ബീഫ് കടത്താൻ ശ്രമം, തടഞ്ഞ് ശ്രീരാമ സേന; കാർ കത്തിച്ചു, കർണാടകയിൽ 21 പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ബീഫ് കടത്തിയ സംഭവത്തിൽ കർണാടകയിൽ ഏഴ് പേർ അറസ്റ്റിൽ. ബീഫ് കടത്തിയവരുടെ കാർ കത്തിച്ച സംഭവത്തിൽ ശ്രീരാമ സേനയുടെ 14 പേരും പിടിയിലായി. ബീഫ് കടത്താൻ ഉപയോ​ഗിച്ച അഞ്ച് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ബീഫ് കടത്തിനു സഹായിച്ചവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. 

ഇന്ന് പുലർച്ചെയാണ് സംഭവം. ആന്ധ്രയിലെ ഹിന്ദുപുരിൽ നിന്നു ബം​ഗളൂരുവിലേക്ക് ബീഫ് കയറ്റി വരികയായിരുന്ന അഞ്ച് മിനി ട്രക്കുകളും കാറും ദൊഡ്ഡബല്ലാപുരയിൽ വച്ച് ശ്രീരാമ സേനാ പ്രവർത്തകർ തടയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നുവരെ ആക്രമിച്ചാണ് സംഘം കാർ കത്തിച്ചത്. 

കർണാടകയിൽ പശു, കാള, എരുമ, പോത്ത് എന്നിവയെ കശാപ്പു ചെയ്യുന്നതിനു വിലക്കുണ്ട്. ബിജെപി സർക്കാർ 2020ലാണ് നിരോധനം ഏർപ്പെടുത്തിയത്. 

ബീഫ് കടത്തിയതിനും കാർ കത്തിച്ചതിനും കേസ് രേഖപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. രണ്ട് സംഭവങ്ങളിലുമായി 21 പേർ അറസ്റ്റിലായെന്നും പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍