ദേശീയം

സീറ്റ് വിഭജന ചര്‍ച്ച, അയോധ്യ; ഇന്ത്യ മുന്നണി യോഗം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമായിരിക്കെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി യോഗം ഇന്ന് ചേരും. യോഗത്തില്‍ പ്രധാനപ്പെട്ട 14 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കും. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. യോഗം സഖ്യത്തിന്റെ കണ്‍വീനറെയും തീരുമാനിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സീറ്റ് ധാരണയിലെ ആശയക്കുഴപ്പം പരിഹരിക്കുകയാകും ഇന്നു ചേരുന്ന ഇന്ത്യാ മുന്നണി യോഗത്തിലെ പ്രധാന അജണ്ട.  യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാമെന്ന് പറഞ്ഞ മമത പിന്നീട് മൂന്ന് സീറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. 

കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന (യുബിടി), ആംആദ്മി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), സിപിഐ, സിപിഎം, ജെഎംഎം, നാഷണല്‍ കോണ്‍ഗ്രസ്, പിഡിപി, ജെഡി(യു), സമാജ്വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍