ആനയ്ക്ക് ഭക്ഷണം നൽകുന്ന നരേന്ദ്രമോദി
ആനയ്ക്ക് ഭക്ഷണം നൽകുന്ന നരേന്ദ്രമോദി പ്രധാനമന്ത്രി നരേന്ദ്രമോദി/ട്വിറ്റർ
ദേശീയം

ആനപ്പുറത്തേറി മോദി, കൈയില്‍ ക്യാമറ; പിന്നാലെ ജീപ്പ് സഫാരി; കാസിരംഗ ദേശീയോദ്യാനത്തില്‍ ആദ്യ സന്ദര്‍ശനം- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: അസമിലെ കാസിരംഗ ദേയീയോദ്യാനം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍പ്പെട്ട കാസിരംഗ ദേയീയോദ്യാനം മോദി ആദ്യമായാണ് സന്ദര്‍ശിക്കുന്നത്. നാഷണല്‍ പാര്‍ക്കില്‍ ആന സഫാരിയും ജീപ്പ് സഫാരിയും നടത്താന്‍ മോദി സമയം ചെലവഴിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പാര്‍ക്കിന്റെ സെന്‍ട്രല്‍ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയില്‍ ആന സഫാരിയാണ് മോദി ആദ്യം തെരഞ്ഞെടുത്തത്. തുടര്‍ന്നായിരുന്നു ജീപ്പ് സഫാരി. പാര്‍ക്ക് ഡയറക്ടര്‍ സൊണാലി ഘോഷും മറ്റ് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും മോദിയെ അനുഗമിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇന്ന് രാവിലെ ഞാന്‍ അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിലായിരുന്നു. സമൃദ്ധമായ പച്ചപ്പിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റ് വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളാല്‍ അനുഗ്രഹീതമാണ്. ഒറ്റ കൊമ്പുള്ള കാണ്ടാമൃഗമാണ് മറ്റൊരു പ്രത്യേകത'- മോദി ട്വിറ്ററില്‍ കുറിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച വൈകീട്ടാണ് മോദി അസമില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍