ധനകാര്യം

വയര്‍ലൈനിലും ബിഎസ്എന്‍എലിനെ പിന്തള്ളി ജിയോ; രാജ്യത്ത് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വയര്‍ലെസില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ വയര്‍ലൈന്‍ സര്‍വീസിലും മുന്നിലെത്തി. പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എലിനെയാണ് ജിയോ പിന്തള്ളിയത്.

ട്രായിയുടെ പുതിയ കണക്കുകള്‍ പ്രകാരം വയര്‍ലൈന്‍ സര്‍വീസില്‍ 28.31 ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. ബിഎസ്എന്‍എലിന്റേത് 27.46 ശതമാനമാണ്. 

ഓഗസ്റ്റിലെ കണക്ക് അനുസരിച്ച് 73.35 ലക്ഷമാണ് വയര്‍ലൈനില്‍ ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം. ബിഎസ്എന്‍എലിന്റേത് 71.32 ലക്ഷം. 

വയര്‍ലെസിലും വയര്‍ലൈനിലും ബിഎസ്എലിന്റെ ഉപഭോക്താക്കള്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റില്‍ വയര്‍ലെസില്‍ 5.6 ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എലിനു നഷ്ടമായത്. വയര്‍ലൈനില്‍ 15,734 പേരാണ് ബിഎസ്എന്‍എല്‍ ഉപേക്ഷിച്ചത്. ജുലൈയില്‍ 8.1 ലക്ഷം പേര്‍ ബിഎസ്എന്‍എല്‍ വയര്‍ലെസ് കണക്ഷന്‍ ഉപേക്ഷിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍