വാട്‌സ്ആപ്പ്
വാട്‌സ്ആപ്പ്   ഫയല്‍
ധനകാര്യം

ചാനല്‍ പോസ്റ്റുകള്‍ എളുപ്പത്തില്‍ പങ്കിടാം; പുതിയ ഫീച്ചറുമയി വാട്‌സ്ആപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാട്സ്ആപ്പ് ചാനലുകള്‍ക്കായി വണ്‍-വേ ബ്രോഡ്കാസ്റ്റിങ് ടൂളായി 'സ്റ്റാറ്റസ്' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ബ്രോഡ്കാസ്റ്റിങ് ടൂള്‍ 2023 ജൂണിലാണ് അവതരിപ്പിച്ചത്. ഇതിനുശേഷം ഉപയോക്താക്കളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായതായും കമ്പനി അവകാശപ്പെടുന്നു.

മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് വാട്ട്സ്ആപ്പ് ചാനലില്‍ ഫീച്ചര്‍ ലോഞ്ച് ചെയ്യുന്നതായി അറിയിച്ചത്. പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ വാട്ട്സ്ആപ്പിലെ 'അപ്ഡേറ്റ്‌സ്' എന്ന പ്രത്യേക ടാബില്‍ കാണാം. ഇത് ചാറ്റുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുകയും ഇഷ്ടമുള്ള ചാനലുകള്‍ പിന്തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു.

ഫോര്‍വേഡ് ടു സ്റ്റാറ്റസ്

വ്യക്തിഗതവും അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റിലേക്കോ വിവരങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ പുതിയ ഷെയര്‍ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ, വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ 30 സെക്കന്‍ഡ് വരെ വോയ്സ് സന്ദേശങ്ങള്‍ പങ്കിടാന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു, ഉപയോക്താക്കള്‍ക്ക് അവരുടെ വ്യക്തിഗത വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളില്‍ ചാനല്‍ അപ്ഡേറ്റുകള്‍ പങ്കിടാനും കഴിയും. ഫീച്ചര്‍ ഇപ്പോഴും ഡെവലപ്പിങ് സ്‌റ്റേജിലായതിനാല്‍ അപ്ഡേറ്റ് ലഭിക്കുന്നതിന് ചില ഉപയോക്താക്കള്‍ക്ക് കാത്തിരിക്കേണ്ടി വന്നേക്കാം. ഈ ഫീച്ചര്‍ വെബ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ നിലവില്‍ എത്തിയിട്ടില്ലെന്ന് വാട്ട്സ്ആപ്പ് സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍