ജീവിതം

ആർക്കാണ് പ്രായം... ഞ​ങ്ങൾക്കോ?; സ്‌കൈ ഡൈവിങ്ങിൽ ലോക റെക്കോർഡിട്ട് വയോധിക കൂട്ടം

സമകാലിക മലയാളം ഡെസ്ക്

ർക്കാണ് പ്രായം... ഞ​ങ്ങൾക്കോ? പ്രായത്തിന്റെ അവശതകൾ മറന്ന് ആകാശത്ത് കൈകോർത്ത് പുതിയ റെക്കോർഡ് തീർത്തിരിക്കുകയാണ് കാലിഫോർണിയയിൽ നിന്നുള്ള ഒരു കൂട്ടം വയോധികർ. അറുപതിനും എൺപതിനും ഇടയിൽ പ്രായമായ 101 പേരടങ്ങുന്ന സംഘമാണ് സ്‌കൈ ഡൈവിങ്ങിലൂടെ ലോക ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.

മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് സതേൺ കാലിഫോർണിയ സ്കൈ ഡൈവിങ് ഏജൻസിയായ സ്കൈഡൈവ് പെറിസാണ് ഇതിന് പിന്നിൽ. 'സ്‌കൈ ഡൈവേഴ്സ്‌ ഓവർ സ്ക്സ്റ്റി' എന്നറിയപ്പെടുന്ന ​ഗ്രൂപ്പിലുള്ള അം​ഗങ്ങൾ രണ്ട് റെക്കോഡുകളാണ് ഇപ്പോൾ തങ്ങളുടെ പേരിൽ ചേർത്തിരിക്കുന്നത്. ഇവരിൽ കൂടുതൽ പേരും ആദ്യമായാണ് ആകാശയാത്ര നടത്തുന്നതെന്ന് സ്കൈ ഡൈവ് പെറിസ് പറയുന്നു. ഒരു കൂട്ടം ആളുകളുടെ ആ​ഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് സ്കൈഡൈവ് പെറിസ് പറഞ്ഞു. 

അഞ്ച് എയർക്രാഫ്‌റ്റ് ഉപയോ​ഗിച്ചാണ് ഈ സ്‌കൈ ‍ഡൈവിങ് സാധ്യമാക്കിയത്. പരസ്പരം കൈകോർത്ത് പിടിച്ച് ആകാശ യാത്ര അവിസ്മരണീയമാക്കുന്ന സംഘത്തിന്റെ ചിത്രങ്ങൾ സ്കൈഡൈവ് പെറിസ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍