ജീവിതം

പിക്കാസോയുടെ 'വുമൺ വിത്ത് എ വാച്ച്'; വില 1160 കോടി രൂപ, വിറ്റുപോയത് മിനിറ്റുകൾക്കുള്ളിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: പാബ്ലോ പിക്കാസോ 1932ൽ വരച്ച 'വുമൺ വിത്ത് എ വാച്ച്' എന്ന മാസ്റ്റർപീസ് പെയിന്റിങ് വിറ്റുപോയത് 139.3 ദശലക്ഷം ഡോളർ (1160 കോടി രൂപ) എന്ന റെക്കോർഡ് വിലയ്‌ക്ക്. ന്യൂയോർക്കിൽ വെച്ച് നടന്ന ലേലത്തിൽ മിനിറ്റുകൾ കൊണ്ടാണ് ചിത്രം ലേലം ചെയ്‌തത്. ഒരു പിക്കാസോ പെയിന്റിങ്ങിന് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണിത്. 2015ൽ 179 ദശലക്ഷം ഡോളറിന് വിറ്റ ലെസ് ഫെമ്മെസ് ഡി അൽ​ഗർ എന്ന പെയിന്റിങ്ങാണ് ഏറ്റവുമധികം വില ലഭിച്ച പിക്കാസോ ചിത്രം. 

സ്പാനിഷ് ചിത്രകാരനും ശിൽപിയുമായിരുന്ന പിക്കാസോ 1927ൽ പാരിസിൽ വച്ച് കണ്ടുമുട്ടിയ മേരി-തെരേസ് വാൾട്ടറിനെയാണ് ഈ പെയിന്റിങ്ങിൽ വരച്ചിരിക്കുന്നത്. മേരി-തെരേസ് വാൾട്ടർ സിംഹാസനം പോലെയുള്ള ഒരു നീല കസേരയിൽ ഇരിക്കുന്ന ഛായാചിത്രമാണ് 'വുമൺ വിത്ത് എ വാച്ച്'. മുൻപ് ആർട്ട് കളക്ടർ എമിലി ഫിഷർ ലാൻഡൗവിന്റെ ഉടമസ്ഥതയിലായിരുന്നു. 1968 -ലാണ് അവരിത് വാങ്ങിയത്. ഇപ്പോൾ ചിത്രം വാങ്ങിയ ആളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 

അന്ന് 17 കാരിയായിരുന്ന ആ ഫ്രഞ്ച് ചിത്രകാരി പ്രസിദ്ധമായ മറ്റു ചില ചിത്രങ്ങൾക്കും മോഡലായിട്ടുണ്ട്. പിക്കാസോയുടെ ഭാഗ്യചിഹ്നമായിട്ടാണ് വാൾട്ടർ കരുതപ്പെട്ടിരുന്നത്. ഈ വർഷം അന്തരിച്ച കലാ രക്ഷാധികാരി എമിലി ഫിഷർ ലാൻഡൗവിന്റെ കലാശേഖരത്തിന്റെ പ്രത്യേക വിൽപനയുടെ ഭാഗമായിട്ടായിരുന്നു ലേലം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍