ജീവിതം

മകളുടെ ജന്മദിനത്തിന് അച്ഛന്‍ നല്‍കിയത് ഒരു കുപ്പി ചെളിവെള്ളം! നെറ്റിചുളിക്കണ്ട, കാരണമറിയാം 

സമകാലിക മലയാളം ഡെസ്ക്


ക്കള്‍ എത്രവളര്‍ന്നാലും അവരെ ആദ്യമായി കൈയിലെടുത്ത ദിവസം മാതാപിതാക്കള്‍ക്ക് എന്നും സ്‌പെഷ്യലായിരിക്കും. അതുകൊണ്ടുതന്നെ മക്കളുടെ ജന്മദിനങ്ങള്‍ അവര്‍ക്ക് ഏറെ വൈകാരികവുമായിരിക്കും. ഇപ്പോഴിതാ മകളുടെ ജന്മദിനത്തിന് ഒരു അച്ഛന്‍ നല്‍കിയ വ്യത്യസ്തമായ സമ്മാനമാണ് ശ്രദ്ധനേടുന്നത്. ഒരു കുപ്പി നിറയെ ചെളിവെള്ളമാണ് അച്ഛന്‍ മകള്‍ക്ക് സമ്മാനിച്ചത്. 'അയ്യേ!' എന്ന് പറഞ്ഞ് നെറ്റിചുളിക്കുന്നതിന് മുന്‍പ് ഈ സമ്മാനത്തിന് പിന്നലെ കഥ കൂടി അറിയണം. 

"എന്റെ ജന്മദിനത്തില്‍ അച്ഛന്‍ ഇക്കുറി സമ്മാനിച്ചത് ചെളിവെള്ളം നിറച്ച ഒരു കുപ്പിയാണ്, ഞാന്‍ തമാശ പറയുന്നതല്ല, എന്ന് കുറിച്ച് പാട്രിക്ക എന്ന യുവതിയാണ് സംഭവം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ' ഇതിനുമുന്‍പ് അദ്ദേഹമെനിക്ക് ഫസ്റ്റ് എയിഡ് കിറ്റ്, കുരുമുളക് സ്‌പ്രേ, ഒരു എന്‍സൈക്ലോപീഡിയ, കീ ചെയിന്‍ എന്നിവ സമ്മാനിച്ചിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം എഴുതിയ ഒരു പുസ്തകം എനിക്കായി സമര്‍പ്പിച്ചു. ഇതെല്ലാമാണ് അച്ഛന്റെ സമ്മാനങ്ങള്‍". 

"ഇത്തവണത്തെ സമ്മാനം കുറച്ചധികം സ്‌പെഷ്യല്‍ ആണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പണത്തിന് ഒരിക്കലും വാങ്ങാന്‍ കഴിയാത്ത ഒന്ന്, വിലപ്പെട്ട ഒരു ജീവിതപാഠം. അഴുക്ക് ജലം നിറഞ്ഞ ഒരു കുപ്പി ഇളക്കിയശേഷം വയ്ക്കുമ്പോള്‍ അത് സൂചിപ്പിക്കുന്നത് ജീവിതത്തെയാണ്. എല്ലാം വൃത്തികെട്ടതായി തോന്നും. എന്നാല്‍ മനസ്സ് ശാന്തമാകുമ്പോള്‍ ഒരു 10 ശതമാനം അഴുക്ക് മാത്രമായിരിക്കും അതിലുണ്ടാകുക. നമ്മുടെ കാഴ്ചപ്പാടുകളാണ് പ്രധാനം", സമ്മാനത്തെക്കുറിച്ച് വിശദീകരിച്ച് പാട്രിക്ക കുറിച്ചു. ഏതൊരു സമ്മാനത്തിന് പിന്നിലും ആഴമേറിയ ഒരു അര്‍ഥം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നതാണ് ഈ ഉദ്ദാഹരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍