മുതലയെ പെരുമ്പാമ്പ് വിഴുങ്ങിയപ്പോൾ
മുതലയെ പെരുമ്പാമ്പ് വിഴുങ്ങിയപ്പോൾ സ്ക്രീൻഷോട്ട്
ജീവിതം

പെരുമ്പാമ്പിന്റെ വയറ് കീറിയപ്പോള്‍ കൂറ്റന്‍ മുതല; ഞെട്ടി സോഷ്യല്‍മീഡിയ- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വെള്ളത്തിലെ ഏറ്റവും അപകടകാരിയായ ജീവിയായാണ് മുതലയെ കണക്കാക്കുന്നത്. മുതലയെ പാമ്പ് വിഴുങ്ങി എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

കൂറ്റന്‍ മുതലയെ ഒന്നടങ്കം വിഴുങ്ങിയിരിക്കുകയാണ് ബര്‍മീസ് പൈത്തണ്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. എവര്‍ഗ്ലേഡ്‌സിലെ ദേശീയ പാര്‍ക്കില്‍ നിന്ന് തൊഴിലാളികള്‍ പിടികൂടിയ 18 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നാണ് മുതലയെ കണ്ടെടുത്തത്. പാമ്പിനെ തല്ലിക്കൊന്ന ശേഷം പരിശോധിച്ചപ്പോഴാണ് അഞ്ചടി നീളമുള്ള മുതല വയറ്റില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫ്‌ളോറിഡയില്‍ ബര്‍മീസ് പൈത്തണുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. 2022ല്‍ മാത്രം നൂറിലധികം ബര്‍മീസ് പൈത്തണുകളെയാണ് പ്രദേശത്ത് നിന്ന് പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍