കായികം

കുല്‍ദീപിന്റെ ആദ്യ ഹാട്രിക്; അതിന് പിന്നിലും ധോനി അല്ലാതെ മറ്റാരുമല്ല

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യക്കാരില്‍ കപില്‍ ദേവും, ചേതന്‍ ശര്‍മയും മാത്രം ഇടംപിടിച്ചിട്ടുള്ള ലിസ്റ്റിലേക്കായിരുന്നു ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ കുല്‍ദീപ് യാദവ് കയറിക്കൂടിയത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഹാട്രിക് നേടുന്ന മൂന്നാമത്തെ താരാമായപ്പോള്‍ കുല്‍ദീപിന് നന്ദി പറയാനുള്ളത് മഹേന്ദ്ര സിങ് ധോനിയോടാണ്. 

ആദ്യ ഏകദിനത്തില്‍ മാക്‌സ് വെല്‍ മൂന്ന തവണ ബൗണ്ടറി ലൈിന് മുകളിലൂടെ പറത്തിയത് തന്നെ വേട്ടയാടിയിരുന്നു. അതൊരു പാഠമായിരുന്നു. എങ്ങിനെയാണ് ബൗള്‍ ചെയ്യേണ്ടത് എന്ന ചോദ്യവുമായി ധോനിക്ക് അടുത്തേക്കാണ് ഞാന്‍ പോയത്. നിനക്ക എന്താണോ വേണ്ടത് അത് ബൗള്‍ ചെയ്യാനായിരുന്നു ധോനിയുടെ മറുപടി. 

ഈ ഹാട്രിക് തനിക്ക് പ്രിയപ്പെട്ടതാണ്. കളി നമ്മള്‍ക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണായകമായിരുന്നു ആ ഹാട്രിക്. അതിലേക്ക് നയിച്ചത് ധോനിയാണെന്നും കുല്‍ദീപ് പറയുന്നു. കുല്‍ദീപിന് മുന്‍പ് 1991ല്‍ കപില്‍ ദേലും, 1987ല്‍ ചേതന്‍ ശര്‍മയുമാണ് ഏകദിനത്തില്‍ ഹാട്രിക് സ്വന്തമാക്കിയിരുന്നത്.

ഇത് ആദ്യമായല്ല ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് ഹാട്രിക് നേടുന്നത്. അണ്ടര്‍ 19 ലോക കപ്പിലും കുല്‍ദീപ് സ്‌കോട്ട്‌ലാന്‍ഡിനെതിരെ ഹാട്രിക് നേടിയിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍