കായികം

ഐസിസി റാങ്കിങ്; ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയ്ക്ക് നേട്ടം, സ്മിത്തിനെ മറികടന്ന് ലാബുഷെയ്ന്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയ്ക്ക് നേട്ടം. ഒരു സ്ഥാനം മുകളിലേക്ക് കയറി രവീന്ദ്ര ജഡേജ മൂന്നാം റാങ്കിലെത്തി. ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 

ആഷസ് പരമ്പരയിലെ ഗബ്ബ ടെസ്റ്റിന്റെ മികവില്‍ ലാബുഷെയ്ന്‍ രണ്ടാം റാങ്കിലേക്ക് എത്തി. സ്റ്റീവ് സ്മിത്തിനെ മൂന്നാം സ്ഥാനത്തേക്ക് ഇറക്കിയാണ് ലാബുഷെയ്ന്‍ രണ്ടാമത് എത്തിയത്. ഗബ്ബ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ലാബുഷെയ്ന്‍ 74 റണ്‍സ് എടുത്തിരുന്നു. ലാബുഷെയ്‌നിന്റെ കരിയര്‍ ബെസ്റ്റ് റാങ്കിങ് ആണ് ഇത്.

ട്രാവിസ് ഹെഡ് ടോപ് 10ല്‍

മൂന്ന് റാങ്ക് മുകളിലേക്ക് കയറി ഡേവിഡ് വാര്‍ണര്‍ ആറാമത് എത്തി. ഗബ്ബയിലെ സെഞ്ചുറി ബലത്തില്‍ ട്രാവിസ് ഹെഡ് ടോപ് 10ല്‍ ഇടം നേടി. 16 സ്ഥാനങ്ങള്‍ മുകളിലേക്ക് കയറിയാണ് ട്രാവിസ് ഹെഡ് പത്താം റാങ്കിലെത്തിയത്. 

ഇംഗ്ലണ്ടിന്റെ ഡേവിഡ് മലന്‍ 18 സ്ഥാനങ്ങള്‍ കയറി 77ാം റാങ്കിലെത്തി. ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ അലെ റോബിന്‍സന്‍ നാല് സ്ഥാനം കയറി 31ാം റാങ്ക് തൊട്ടു. മാര്‍ക്ക് വുഡ് 50ാം റാങ്കിലെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി