കായികം

'വിരളമായി മാത്രം ലഭിക്കുന്ന കഴിവാണ്, തഴഞ്ഞത് ഞെട്ടിച്ചു'; കുല്‍ദീപിനെ ഒഴിവാക്കിയതില്‍ ഗൗതം ഗംഭീര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെന്നൈ ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ തഴഞ്ഞ് ഷഹ്ബാസ് നദീമിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനം ഞെട്ടിച്ചതായി ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ടെസ്റ്റ് പരമ്പരയുടെ തുടക്കത്തില്‍ തന്നെ ഉപേയോഗിക്കേണ്ട ബൗളറാണ് കുല്‍ദീപ് എന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. 

ഇംഗ്ലണ്ടിന് എതിരെ ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നറെ അവര്‍ ഉള്‍പ്പെടുത്തും എന്നാണ് കരുതിയത്. വിരളമായി മാത്രം ലഭിക്കുന്നതാണ് ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നര്‍മാര്‍. കുല്‍ദീപ് ടീമിന് മുതല്‍ക്കൂട്ടാവുമായിരുന്നു. പരമ്പരയുടെ തുടക്കത്തില്‍ തന്നെ കുല്‍ദീപിനെ ഉപയോഗിക്കേണ്ടിയിരുന്നു. രണ്ടാം ടെസ്റ്റും, മൂന്നാം ടെസ്റ്റും വരെ കാത്തിരിക്കുകയല്ല വേണ്ടത് എന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. 

റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് കളിയുടെ ഗതി തിരിക്കാന്‍ കഴിയും. രണ്ട് ഓഫ് സ്പിന്നര്‍മാരുമായാണ് നമ്മള്‍ കളിക്കുന്നത് എന്നത് ഞെട്ടിച്ചു. ബാറ്റിങ്ങില്‍ ഏഴാമതും അഞ്ചാമതും സാധ്യത ലഭിക്കുന്നത് കൊണ്ടാവാം അത്. 

ഞാനായിരുന്നു എങ്കില്‍ കുല്‍ദീപിനെ ഉള്‍പ്പെടുത്തും. കാരണം, ബാറ്റ്‌സ്മാന്‍ നിലയുറപ്പിച്ച് നില്‍ക്കുമ്പോള്‍ ആക്രമിക്കാനുള്ള ഓപ്ഷന്‍ കുല്‍ദീപിലൂടെ നമുക്ക് ലഭിക്കുന്നു, ഗംഭീര്‍ പറഞ്ഞു. 2019 ജനുവരിയിലാണ് കുല്‍ദീപ് അവസാനമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്. 
  
മുഹമ്മദ് സിറാജിനെ തഴഞ്ഞതിനേയും ഗംഭീര്‍ ചോദ്യം ചെയ്യുന്നു. ഇഷാന്തിനെ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു സര്‍പ്രൈസ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുകയാണ് ഇഷാന്ത്. മുഹമ്മദ് സിറാജ് മികച്ച ഫോമില്‍ നില്‍ക്കുകയും ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം