കായികം

ഏഴ് സിക്‌സ്, 26 പന്തില്‍ 65 റണ്‍സ്, ക്വാര്‍ട്ടറില്‍ തമിഴ്‌നാടിന് എതിരെ തകര്‍ത്തടിച്ച് വിഷ്ണു വിനോദ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സയിദ് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടറില്‍ തമിഴ്‌നാടിന് മുന്‍പില്‍ 182 റണ്‍സ്  വിജയ ലക്ഷ്യം വെച്ച് കേരളം. അവസാന ഓവറുകളില്‍ വിഷ്ണു വിനോദ് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ് ആണ് കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് കേരളം കണ്ടെത്തിയത്. 

26 പന്തില്‍ നിന്ന് 2 ഫോറും ഏഴ് സിക്‌സും പറത്തി 65 റണ്‍സ് ആണ് വിഷ്ണു വിനോദ് അടിച്ചെടുത്തത്. സ്‌ട്രൈക്ക്‌റേറ്റ് 250. 22 പന്തില്‍ വിഷ്ണു അര്‍ധ ശതകം പിന്നിട്ടു. അവസാന മൂന്ന് ഓവറില്‍ 56 റണ്‍സ് ആണ് വിഷ്ണു അടിച്ചെടുത്തത്. 

സഞ്ജു പൂജ്യത്തിന് പുറത്ത് 

ടോസ് നഷ്ടപ്പെട്ട് കേരളം ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. കേരള സ്‌കോര്‍ 45ലേക്ക് എത്തിയപ്പോള്‍ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമായി. എന്നാല്‍ രോഹന്‍ അര്‍ധ ശതകം കണ്ടെത്തി. സച്ചിന്‍ ബേബില്‍ 32 പന്തില്‍ നിന്നാണ് 33 റണ്‍സിലേക്ക് എത്തിയത്. 

സഞ്ജു സാംസണ്‍ പൂജ്യത്തിന് മടങ്ങുക കൂടി ചെയ്തതോടെ തമിഴ്‌നാടിന് മുന്‍പില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തുക എന്ന കേരളത്തിന്റെ പ്രതിക്ഷകള്‍ അവസാനിച്ചിരുന്നു. ഇവിടെയാണ് തന്റെ തകര്‍പ്പന്‍ ബാറ്റിങ്ങുമായി വിഷ്ണു വിനോദ് കേരളത്തെ കരകയറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ