കായികം

ആദ്യ പരമ്പര ജയം തേടി രോഹിത്തും രാഹുല്‍ ദ്രാവിഡും; രണ്ടാം ട്വന്റി20 ഇന്ന് റാഞ്ചിയില്‍ 

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ന്യൂസിലാന്‍ഡിന് എതിരായ ട്വന്റി20 പരമ്പര പിടിക്കുക ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങും. റാഞ്ചിയിലാണ് രണ്ടാം ടി20. ആദ്യ ടി20 കളിച്ച അതേ ഇലവനെ തന്നെ രോഹിത് ശര്‍മ നിലനിര്‍ത്തുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. 

ജയ്പൂരില്‍ നടന്ന ആദ്യ ട്വന്റി20യില്‍ മുന്‍ നിര ബാറ്റിങ്ങിന്റെ മികവും ഡെത്ത് ഓവറുകളില്‍ ബൗളര്‍മാര്‍ക്ക് കളി നിയന്ത്രിക്കാനായതുമാണ് ഇന്ത്യയെ അഞ്ച് വിക്കറ്റ് ജയത്തിലേക്ക് എത്തിച്ചത്. തുടക്കത്തില്‍ താളം കണ്ടെത്താനാവാതെ പോയ മുഹമ്മദ് സിറാജിന് പകരം ആവേശ് ഖാന് രോഹിത്തും ദ്രാവിഡും അവസരം നല്‍കാന്‍ സാധ്യതയുണ്ട്. പരിക്കിന്റെ ഭീഷണിയും മുഹമ്മദ് സിറാജിന്റെ മുന്‍പിലുണ്ടായി. 

ആവേശ് ഖാനോ ഹര്‍ഷല്‍ പട്ടേലോ അരങ്ങേറ്റം കുറിച്ചേക്കും

ആദ്യ ടി20യില്‍ ന്യൂസിലാന്‍ഡിന് എതിരെ ദീപക് ചഹറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. ആവേശിന് അല്ലെങ്കില്‍ ഹര്‍ഷല്‍ പട്ടേലിന് റാഞ്ചിയില്‍ അരങ്ങേറ്റത്തിന് അവസരം തെളിയാനാണ് സാധ്യത. ടി20 ടീമിലേക്ക് മടങ്ങി എത്തിയ ചഹലിനെ രണ്ടാം ട്വന്റി20യില്‍ ഉള്‍പ്പെടുത്തിയേക്കും. 

ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരം ചഹലിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടതിന് ശേഷം ടീമിലേക്ക് എത്തുമ്പോള്‍ അവസരം ലഭിക്കുമ്പോള്‍ തന്നെ മികവ് കാണിച്ച് സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കാനാവും ചഹല്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ അടിക്കടി മാറ്റങ്ങള്‍ വരുത്തുന്ന ശൈലി രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് ഇല്ല. അതിനാല്‍ ജയ്പൂരില്‍ ജയം പിടിച്ച ഇന്ത്യന്‍ ടീമിനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി