കായികം

മരണപ്പോരാട്ടം; 90ാം മിനിറ്റില്‍ വിജയഗോള്‍; പോര്‍ച്ചുഗലിനെ അട്ടിമറിച്ച് കൊറിയ;  പ്രീ ക്വാര്‍ട്ടറില്‍

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ കൊറിയക്ക് ജയം അനിവാര്യമായിരുന്നു. തോല്‍ക്കാന്‍ മനസില്ലെന്നുറപ്പിച്ചാണ് പോര്‍ച്ചുഗലിനെതിരെ കളത്തില്‍ ഓരോ നിമിഷവും പോരാടിയത്. 90 മിനിറ്റില്‍ കൊറിയ അതില്‍ വിജയിക്കുകയും ചെയ്തു. ആറ് മിനിറ്റ് അധികസമയമുണ്ടായിട്ടും പോര്‍ച്ചുഗലിനെ ഗോള്‍ മടക്കാന്‍ കൊറിയ അനുവദിച്ചില്ല. ഇതോടെ ഗ്രൂപ്പ് എച്ചില്‍ നിന്ന് പോര്‍ച്ചുഗലിന് പിന്നാലെ കൊറിയയും പ്രീ ക്വര്‍ട്ടറില്‍ കടന്നു

മത്സരത്തിന്റെ അഞ്ചാമിനിറ്റില്‍ റികാര്‍ഡോ ഹോര്‍ട്ടയാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. 27–ാം മിനിറ്റില്‍ കിം യങ് ഗ്വോണിലൂടെ ദക്ഷിണ കൊറിയ തിരിച്ചടിച്ചു. കളിയുടെ അവസാന നിമിഷം വരെ വിജയം നേടാന്‍ കൊറിയ നിരവധി മനോഹരങ്ങളായ നീക്കങ്ങള്‍ നടത്തിയെങ്കിലും പന്ത് പോര്‍ച്ചുഗല്‍ വലയിലെത്തിക്കാന്‍ കൊറയിക്ക് കഴിഞ്ഞില്ല

ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച പോര്‍ച്ചുഗല്‍ നേരത്തേ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച പോര്‍ച്ചുഗല്‍ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍നിന്ന് ആറു മാറ്റങ്ങളുമായാണ് ഇറങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ