കായികം

സ്റ്റേഡിയത്തില്‍ ലാന്‍ഡ് ചെയ്ത് ഹെലികോപ്റ്റര്‍, ഭയന്ന് ഓടി റസല്‍ ഉള്‍പ്പെടെ താരങ്ങള്‍; സംഭവം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന് ഇടയില്‍ വിചിത്ര സംഭവം. റസല്‍ തമീം ഇഖ്ബാല്‍ എന്നീ കളിക്കാര്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കവെ ഹെലികോപ്റ്റര്‍ സ്റ്റേഡിയത്തിലേക്ക് ലാന്‍ഡ് ചെയ്തു. 

മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്ക ടീം പരിശീലനം നടത്തുമ്പോഴാണ് സംഭവം. എന്താണ് സംഭവിക്കുന്നത് എന്ന് കളിക്കാര്‍ക്കും മനസിലായില്ല. റസല്‍, തമീം ഇഖ്ബാല്‍, മഷ്‌റഫെ മൊര്‍താസ, മുഹമ്മദ് ഷഹ്‌സാദ് എന്നീ കളിക്കാര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുകയായിരുന്നു ഈ സമയം. 

ലാന്‍ഡ് ചെയ്തതോടെ കളിക്കാര്‍ ഭയന്ന് ഓടി

ഹെലികോപ്റ്റര്‍ ഗ്രൗണ്ടിന് നടുക്കായി ലാന്‍ഡ് ചെയ്തതോടെ കളിക്കാര്‍ ഭയന്ന് ഓടി. ഏതാനും സമയത്തിന് ശേഷമാണ് എയര്‍ ആംബുലന്‍സ് ആയി ഉപയോഗിച്ച ഹെലികോപ്ടറാണ് അതെന്ന് മനസിലായത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയായിരുന്നു ഇത്. 

എന്നാല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് അധികൃധര്‍ക്കും ധാക്കാ ടീമിനും ഇതിനെ കുറിച്ച് അറിയില്ലായിരുന്നു. ഇതാണ് ഭീതി പരത്തിയത്. സ്റ്റേഡിയത്തിന്റെ ഒഴിഞ്ഞു കിടക്കുന്ന കിഴക്ക് ഭാഗത്ത് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കളിക്കാര്‍ പരിശീലനം നടത്തി വന്ന പടിഞ്ഞാറ് ഭാഗത്തായി ഹെലികോപ്ടര്‍ ഇറക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്