കായികം

മഗ്രാത്തിന് കോവിഡ്, ഓസ്‌ട്രേലിയയുടെ പിങ്ക് ടെസ്റ്റിന്റെ ഭാഗമാവാന്‍ കഴിയില്ല

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന് കോവിഡ്. ആഷസിലെ പിങ്ക് ടെസ്റ്റിന് തൊട്ടുമുന്‍പാണ് മഗ്രാത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മഗ്രാത്തിന്റെ ഭാര്യ ജെയ്‌നിനോട് ആദരവര്‍പ്പിച്ചാണ് പിങ്ക് ടെസ്റ്റ് നടത്തുന്നത്. 

ബ്രെസ്റ്റ് കാന്‍സറിനെ തുടര്‍ന്നാണ് ജെയ്ന്‍ മരിച്ചത്. ഭാര്യയുടെ ഓര്‍മയില്‍ കാന്‍സര്‍ ബാധിതരുടെ ചികിത്സയ്ക്ക് വേണ്ടി മഗ്രാത്ത് സഹായം നല്‍കിവരികയാണ്. ഇത്തവണ ആഷസ് പരമ്പരയിലെ ഒരു മത്സരമാണ് പിങ്ക് ടെസ്റ്റായി കളിക്കാന്‍ തീരുമാനിച്ചത്. 

ജനുവരി അഞ്ചിനാണ് പിങ്ക് ടെസ്റ്റ്

ജനുവരി അഞ്ചിനാണ് പിങ്ക് ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ മൂന്ന് ടെസ്റ്റിലും ജയിച്ച് നേരത്തെ തന്നെ ഓസ്‌ട്രേലിയ ആഷസ് സ്വന്തമാക്കിയിരുന്നു. സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനത്തിന്റെ പേര് ജെയ്ന്‍ മഗ്രാത്ത് ഡേ എന്നാണ്. വിര്‍ച്വല്‍ ആയി മഗ്രാത്ത് ടെസ്റ്റിന്റെ ഭാഗമായ പരിപാടികളില്‍ പങ്കെടുക്കും. 

അഭിമാനം നിലനിര്‍ത്താന്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ഇറങ്ങുക. ആദ്യ മൂന്ന് ടെസ്റ്റിലും മോശം കളിയാണ് ഇംഗ്ലണ്ടില്‍ നിന്ന് വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍