കായികം

എന്തുകൊണ്ട് സ്‌റ്റോക്ക്‌സ് ഏകദിനം മതിയാക്കി? കാരണം ചൂണ്ടി നാസര്‍ ഹുസെയ്ന്‍ 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനവുമായി എത്തിയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ക്രിക്കറ്റ് ഷെഡ്യൂളിലെ പ്രശ്‌നങ്ങളാണ് 31ാം വയസില്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നതിലേക്ക് സ്‌റ്റോക്ക്‌സിനെ എത്തിച്ചതെന്ന് കുറ്റപ്പെടുത്തി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസെയ്ന്‍. 

മൂന്ന് ഫോര്‍മാറ്റിലുമായി മുന്‍പോട്ട് പോകാന്‍ എനിക്ക് ഇപ്പോള്‍ കഴിയുന്നില്ല. ശരീരം തളരുന്നതിനൊപ്പം മറ്റൊരു താരത്തിന്റെ അവസരവും ഞാന്‍ ഇല്ലാതാക്കുന്നതായി തോന്നുന്നു. ക്രിക്കറ്റര്‍ എന്ന നിലയില്‍ മറ്റൊരാള്‍ മുന്‍പോട്ട് വരികയും കഴിഞ്ഞ 11 വര്‍ഷം എനിക്ക് സൃഷ്ടിക്കാനായത് പോലെ ഓര്‍മകള്‍ കണ്ടെത്തുകയും ചെയ്യേണ്ട സമയമാണ്, ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തി സ്റ്റോക്ക്‌സ് പറഞ്ഞു. 

ബെന്‍ സ്‌റ്റോക്ക്‌സിന്റെയോ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റേയോ പ്രശ്‌നമല്ല ഇത്. ഷെഡ്യൂള്‍ ആണ് ഇവിടെ പ്രശ്‌നം. ഐസിസി ഇവന്റുകളുമായി ഐസിസി വരികയും മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ കിട്ടുന്ന ഇടവേളകളിലെല്ലാം മത്സരം ഷെഡ്യൂള്‍ ചെയ്യുകയും ചെയ്താല്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങള്‍ക്ക് മതിയായി എന്ന് പറഞ്ഞ് പോകും എന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസെയ്ന്‍ പറഞ്ഞു.

ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങളുടെ സ്വന്തം ഫ്രാഞ്ചൈസി ടൂര്‍ണമെന്റ് വേണമെന്ന നിര്‍ബന്ധവുമായി മുന്‍പോട്ട് പോയാല്‍ ഏകദിനവും ട്വന്റി20യുമെല്ലാം വഴിമാറും. 31ാം വയസില്‍ ഒരു ഫോര്‍മാറ്റില്‍ നിന്ന് കളിക്കാര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്ന അവസ്ഥ വരരുത്, മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍