കായികം

24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ജഴ്‌സി വില്‍പ്പന, റെക്കോര്‍ഡിട്ട് ഡിബാല; ക്രിസ്റ്റിയാനോയെ മറികടന്നു

സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: ജഴ്‌സി വില്‍പ്പനയിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് മറികടന്ന് അര്‍ജന്റൈന്‍ താരം ഡിബാല. യുവന്റ്‌സില്‍ നിന്ന് റോമയിലേക്ക് ചേക്കേറിയതിന് ശേഷമുള്ള ഡിബാലയുടെ ജഴ്‌സി വില്‍പ്പനയാണ് റെക്കോര്‍ഡിട്ടത്. 

ഇറ്റലിയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ ജഴ്‌സികള്‍ വിറ്റുപോയതിലെ റെക്കോര്‍ഡ് ആണ് ഡിബാല സ്വന്തമാക്കിയത്. അര്‍ജന്റൈന്‍ മാധ്യമത്തിന്റേതാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര ജഴ്‌സികളാണ് ഡിബാലയുടെ വിറ്റുപോയതെന്ന് വ്യക്തമല്ല. 

2018ല്‍ റയലില്‍ നിന്ന് യുവന്റ്‌സിലേക്ക് എത്തിയപ്പോള്‍ ക്രിസ്റ്റിയാനോയുടെ ജഴ്‌സി വില്‍പ്പന ലോകത്താകമാനം റെക്കോര്‍ഡിട്ടിരുന്നു. യുവന്റ്‌സിനൊപ്പമുള്ള കരാര്‍ അവസാനിച്ചതിന് ശേഷം ഫ്രീ ഏജന്റായാണ് ഡിബാല റോമയിലേക്ക് എത്തിയത്. 

ഡിബാലയ്ക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ നിരവധി ക്ലബുകള്‍ മുന്‍പോട്ട് വന്നിരുന്നു. എന്നാല്‍ മൗറിഞ്ഞോയുടെ ഓഫര്‍ സ്വീകരിച്ച് ഡിബാല റോമയിലേക്ക് ചേക്കേറി. ഡിബാല റോമയിലേക്ക് എത്തിയതിന്റെ ആഘോഷം ജഴ്‌സി വില്‍പ്പനയിലും പ്രകടമാവുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍